വിവര സുരക്ഷയിൽ ഐ.എസ്.ഒ അംഗീകാരവുമായി നീതിന്യായ മന്ത്രാലയം
text_fieldsദോഹ: ഖത്തറിന്റെ നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പിന് വിവര സുരക്ഷയിൽ ഐ.എസ്.ഒ അംഗീകാരം. ഇൻഫർമേഷൻ മാനേജ്മെന്റ്, സെക്യൂരിറ്റി, റിസ്ക് അസസ്മെന്റ് എന്നിവയിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കിയതിനാണ് പുതിയ അംഗീകാരം തേടിയെത്തിയത്.
ഐ.ടി മേഖലയിലെ പ്രവർത്തനങ്ങളിൽ സൈബർ സുരക്ഷ ഉറപ്പാക്കി വിവര സംവിധാനങ്ങൾ സുരക്ഷിതമാക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും വകുപ്പിന്റെയും ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്ന് വകുപ്പ് മേധാവി മുഹമ്മദ് ജുമുഅ അൽ കഅ്ബി പറഞ്ഞു.
ദേശീയ ഡിജിറ്റൽ നയവുമായി യോജിപ്പിച്ച് ഉചിതമായ നയങ്ങൾ, നടപടികൾ, നിയന്ത്രണങ്ങൾ എന്നിവ നടപ്പാക്കുന്നതിലെ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും, വിവര സാങ്കേതിക സംവിധാനങ്ങളുടെ സമഗ്രത, രഹസ്യാത്മകത എന്നിവക്ക് ഭീഷണിയായ സുരക്ഷ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവിനെയുമാണ് അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്നും അൽ കഅ്ബി കൂട്ടിച്ചേർത്തു.
വകുപ്പിന് കീഴിലെ ഐ.ടി വിഭാഗം ആരംഭിച്ച ഈ പദ്ധതിയിലൂടെ നീതിന്യായ മന്ത്രാലയത്തിനുള്ളിലെ വിവര സുരക്ഷ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതിലും പങ്കാളികളിൽ വിശ്വാസം വളർത്തുന്നതിലും സുപ്രധാന നേട്ടം കരസ്ഥമാക്കാനായെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.