പുതിയ ഇ-സർവിസ് പാക്കേജ് ആരംഭിച്ച് തൊഴിൽ മന്ത്രാലയം
text_fieldsദോഹ: ഇലക്ട്രോണിക്, ഡിജിറ്റൽ സേവനങ്ങളടങ്ങുന്ന പുതിയ പാക്കേജ് അവതരിപ്പിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവനങ്ങളെ പരിവർത്തനം ചെയ്യുന്നതിന്റെയും പ്രവർത്തന മികവ് കൈവരിച്ച് ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുകയും ലക്ഷ്യം വെച്ചുള്ളതാണ് പുതിയ ഇ-സർവിസ് പാക്കേജുകൾ. പുതിയ റെഗുലേഷൻ ആൻഡ് സർട്ടിഫിക്കറ്റ് സർവിസ്, സ്വകാര്യ സംരംഭങ്ങളിലെ വർക് റെഗുലേഷൻ, ജോയൻറ് കമ്മിറ്റി പ്ലാറ്റ്ഫോം രജിസ്ട്രേഷൻ സർവിസ്, രജിസ്ട്രേഡ് ജോയൻറ് കമ്മിറ്റിക്കായുള്ള ഇലക്ഷൻ തീയതി ബുക്കിങ് സർവിസ് എന്നിങ്ങനെ മൂന്ന് ഇലക്ട്രോണിക് സേവനങ്ങളടങ്ങുന്ന പാക്കേജാണ് മന്ത്രാലയം ആരംഭിച്ചത്.
ഇത് രണ്ടാം തവണയാണ് ഇലക്ട്രോണിക് സർവിസ് പാക്കേജ് മന്ത്രാലയം ആരംഭിക്കുന്നത്. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ, കടലാസ് രഹിത സേവനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാക്കേജ്. റെഗുലേഷൻ ആൻഡ് സർട്ടിഫിക്കേറ്റ് ഇ-സേവനം, തൊഴിൽ നിയമ വ്യവസ്ഥകൾക്കും മന്ത്രിതല തീരുമാനങ്ങൾക്കും പരിധിയിൽ വരുന്ന സംരംഭങ്ങൾക്കായുള്ള നിയന്ത്രണങ്ങൾ പുറത്തിറക്കൽ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാനും കണക്കുകൾ നൽകാനുമുള്ള സൗകര്യങ്ങൾ എന്നിവ പുതിയ സേവന മേഖലയിൽ ഉൾപ്പെടുന്നു. പുതിയ സേവനമനുസരിച്ച് തൊഴിൽ നിയമത്തിനും അതിന്റെ മന്ത്രിതല തീരുമാനങ്ങൾക്കും യോജിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും സാക്ഷ്യപത്രങ്ങളും ഒൺലൈനായി പരിശോധിക്കപ്പെടും. ഇ-ലിങ്ക് വഴിയോ ഹുകൂമി, നാഷനൽ ഡോക്യുമെൻറ് സർവിസ് വഴിയോ രജിസ്ട്രേഷൻ വാഗ്ദാനം ചെയ്യും. സേവന അഭ്യർഥന ലഭിച്ചശേഷം അത് ബന്ധപ്പെട്ട വിഭാഗത്തിന് സമർപ്പിക്കും. മിനിറ്റുകൾക്കുള്ളിൽ പണമിടപാട് നടപടികൾ പൂർത്തിയാക്കാനും സർട്ടിഫിക്കറ്റുകൾ പ്രിൻറ് ചെയ്യാനും കഴിയും.
പെനാൽറ്റീസ് റെഗുലേഷൻ, ഓർഗനൈസേഷൻ ഓഫ് വർക്ക്, പുതിയ ഫീച്ചർ കൂട്ടിച്ചേർക്കുക അല്ലെങ്കിൽ തൊഴിൽ നിയമത്തിന് വിരുദ്ധമല്ലാത്ത ഏത് ഭേദഗതികൾക്കും തയാറായ സ്വകാര്യ സംരംഭങ്ങൾക്ക് മന്ത്രാലയം പ്രത്യേക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.