Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​ർ​ക്കു​ക​ളി​ലെ...

പാ​ർ​ക്കു​ക​ളി​ലെ പ്ര​വേ​ശ​ന ഫീ​സ് പ്ര​ഖ്യാ​പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

text_fields
bookmark_border
പാ​ർ​ക്കു​ക​ളി​ലെ പ്ര​വേ​ശ​ന ഫീ​സ് പ്ര​ഖ്യാ​പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പാ​ർ​ക്കു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. 2020ലെ ​പാ​ർ​ക്ക് സേ​വ​ന ഫീ​സ് നി​ർ​ണ​യം സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​കൊ​ണ്ടാ​ണ് പു​തി​യ ഫീ​സ് നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. അ​ൽ ഖോ​ർ പാ​ർ​ക്കി​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് 15 റി​യാ​ൽ ഈ​ടാ​ക്കും.

10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 10 റി​യാ​ലും ഭിന്നശേഷിക്കാർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​വു​മാ​ണ്. മ​റ്റു പ​രി​പാ​ടി​ക​ളി​ലും ആ​ഘോ​ഷ​സ​മ​യ​ങ്ങ​ളി​ലും ഒ​രാ​ൾ​ക്ക് 50 റി​യാ​ലാ​കും ടി​ക്ക​റ്റ് നി​ര​ക്ക്. മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും 50 റി​യാ​ൽ ന​ൽ​ക​ണം.

തു​റാ​യ, സു​ഹൈ​ൽ എ​ന്നീ പാ​ണ്ട​ക​ൾ വ​സി​ക്കു​ന്ന പാ​ണ്ട ഹൗ​സി​ലെ പ്ര​വേ​ശ​ന​ത്തി​ന് 50 റി​യാ​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 25 റി​യാ​ലും വി​ക​ലാം​ഗ​ർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​വു​മാ​ണ്. മ​റ്റു പാ​ർ​ക്കു​ക​ളി​ൽ ഒ​രാ​ൾ​ക്ക് 10 റി​യാ​ലാ​ണ് പ്ര​വേ​ശ​ന ഫീ​സ്. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് റി​യാ​ലും ഭിന്നശേഷിക്കാർ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​വു​മാ​ണ്. പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന പാ​ർ​ക്കു​ക​ളു​ടെ പൂ​ർ​ണ​ ലി​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkQatarEntry Fees
News Summary - Ministry of Municipality announces entry fees for parks
Next Story