Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാലിന്യരഹിത...

മാലിന്യരഹിത കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

text_fields
bookmark_border
മാലിന്യരഹിത കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
cancel
camera_alt

സീറോ വേസ്റ്റ്​ കാമ്പയിൻ ഉദ്​ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ്​ ബിൻ തുർകി അൽസുബൈഇ, വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി, പരിസ്​ഥിതി വകുപ്പ് മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് അലി ആൽഥാനി എന്നിവർ സദസ്സിൽ

ദോഹ: ഖ​ത്ത​റി​ന്‍റെ മാ​ലി​ന്യ​ര​ഹി​ത (സീ​റോ വേ​സ്​​റ്റ്) കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​കി അ​ൽ​സു​ബൈ​ഇ നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി മ​ന്ത്രി ഡോ. ​ഫാ​ലി​ഹ് ബി​ൻ നാ​സ​ർ ബി​ൻ അ​ഹ്മ​ദ് അ​ലി ആ​ൽ​ഥാ​നി, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ ജ​ബ​ർ അ​ൽ നു​ഐ​മി തു​ട​ങ്ങി​യ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സു​സ്​​ഥി​ര വി​ഭ​വേ​സ്രാ​ത​സ്സു​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത ഗു​ണ​മേ​ന്മ ഉ​യ​ർ​ത്തു​ന്ന​തി​നും അ​തു​വ​ഴി ഖ​ത്ത​ർ വി​ഷ​ൻ 2030ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി മാ​ലി​ന്യ സം​സ്​​ക​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളും കാ​മ്പ​യിെൻറ ഭാ​ഗ​മാ​ണെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പ​ബ്ലി​ക് സ​ർ​വി​സ്​ അ​ഫ​യേ​ഴ്സ്​ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ സാ​ദ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. മാ​ലി​ന്യം റീ​സൈ​ക്കി​ൾ ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും കാ​മ്പ​യി​ൻ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ലി​ന്യം സം​ബ​ന്ധി​ച്ചും ഇ​വ​യു​ടെ പു​ന​രു​പ​യോ​ഗം, വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം, കാ​ർ​ഷി​ക വ​ള​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം നി​ര​വ​ധി പ​രി​പാ​ടി​ക​ളും കാ​മ്പ​യി​നു​ക​ളും സം​രം​ഭ​ങ്ങ​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ സം​സ്​​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​ർ​ഷി​ക വ​ളം, വൈ​ദ്യു​തി, ബ​യോ​ഗ്യാ​സ്, പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വ​സ്​​തു​ക്ക​ൾ എ​ന്നി​വ ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ൽ​പാ​ദി​പ്പി​ച്ച 36,000 ട​ൺ വ​ളം മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കും ന​ഴ്സ​റി​ക​ൾ​ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. കൂ​ടാ​തെ, മ​ണി​ക്കൂ​റി​ൽ 2,64,000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും 38 ഘ​ന​മീ​റ്റ​ർ ബ​യോ​ഗ്യാ​സും ഇ​രു​മ്പ്, പ്ലാ​സ്​​റ്റി​ക് തു​ട​ങ്ങി​യ വ​സ്​​തു​ക്ക​ളും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട് -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

റീ​സൈ​ക്ലി​ങ് മേ​ഖ​ല​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പൊ​തു​ഫാ​ക്ട​റി​ക​ൾ​ക്ക് ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക സ്ഥ​ലം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​ൽ അ​ഫ്ജ മേ​ഖ​ല​യി​ൽ മാ​ത്രം 50 ഫാ​ക്ട​റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സീ​റോ വേ​സ്​​റ്റ് കാ​മ്പ​യി​നി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ, സി​വി​ൽ സ​മൂ​ഹ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഭാ​ഗ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ലി​ന്യം പൊ​തു ആ​രോ​ഗ്യ​ത്തി​നും പ​രി​സ്​​ഥി​തി​ക്കും ഭ​വി​ഷ്യ​ത്താ​കു​ന്ന​ത് സം​ബ​ന്ധി​ച്ചും റീ​സൈ​ക്ലി​ങ്, ത​രം​തി​രി​ക്ക​ൽ, സു​ര​ക്ഷി​ത​മാ​യ മാ​ലി​ന്യ സം​സ്​​ക​ര​ണം എ​ന്നി​വ​യു​മാ​യും ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarWaste Free Campaign
News Summary - Ministry of Municipality with Waste Free Campaign
Next Story