ഈത്തപ്പഴ സംസ്കരണ കേന്ദ്രങ്ങളിലേക്ക് സന്ദർശനമൊരുക്കി മന്ത്രാലയം
text_fieldsദോഹ: ഈത്തപ്പഴ കൃഷിയിൽ വിളവെടുപ്പുകാലമായതോടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വിഭാഗം നേതൃത്വത്തിൽ റൗദത്ത് അൽ ഫറാസ് റിസർച് സ്റ്റേഷനിൽ സന്ദർശനം നടത്തി. വിളവെടുത്ത ഈത്തപ്പഴങ്ങൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സംസ്കരിച്ചെടുക്കുന്ന ഡ്രൈയിങ് റൂമുകളിലാണ് ഉദ്യോഗസ്ഥരും വിദഗ്ധരും ഉൾപ്പെടുന്ന സംഘം സന്ദർശനം നടത്തിയത്.
വിവിധ ഫാമുകളുടെ ഉടമകളും അവരുടെ കാർഷിക ഉപദേശകരും എൻജിനീയർമാരും സ്വകാര്യ കമ്പനി പ്രതിനിധികളും ഈത്തപ്പഴ കർഷകരുമെല്ലാം സംഘത്തിലുണ്ടായിരുന്നു. പ്ലാന്റ് റിസർച് സെക്ഷൻ മേധാവി സുവൈദ് അൽ മാലികി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
വിളവെടുപ്പിന് മുമ്പും വിളവെടുപ്പ് കാലത്തും ശേഷവുമുള്ള പ്രവർത്തനങ്ങൾ കാർഷിക ഗവേഷണ വിഭാഗം എൻജിനീയർ അമർ ഫയാദ് അൽ ഖിഹൈസ് വിശദീകരിച്ചു. 2006 മുതലുള്ള ഡ്രൈയിങ് റൂം പ്രവർത്തനവും ഈത്തപ്പഴങ്ങൾ ഉണക്കിയെടുത്ത് സംസ്കരിക്കുന്ന രീതികളും വിവരിച്ചു നൽകി. പോളികാർബണേറ്റ് ഉപയോഗിച്ച് മൂടിയ ഡ്രൈയിങ് റൂമുകൾ സജ്ജീകരിച്ചാണ് അത്യാധുനിക രീതിയിൽ ഈത്തപ്പഴങ്ങൾ സംസ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.