തൊഴിൽമാറ്റത്തിന് ഇ സർവിസുമായി മന്ത്രാലയം
text_fieldsദോഹ: തൊഴിലുടമക്ക് ജീവനക്കാരുടെ പേരിൽ തൊഴിൽമാറ്റത്തിന് അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ സേവനം അവതരിപ്പിച്ച് മന്ത്രാലയം. തൊഴിൽ മന്ത്രാലയ ഓഫിസോ ബ്രാഞ്ചുകളോ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കിയാണ് ഇ സർവിസ് നിലവിൽ വരുന്നത്.
തൊഴിൽ മേഖലയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് നടപടികൾ കൂടുതൽ ലളിതമാക്കുക എന്ന തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. ഇതുപ്രകാരം, തങ്ങളുടെ കീഴിലെ തൊഴിലാളിയുടെ തൊഴിൽ- പ്രഫഷൻ മാറ്റം, അപേക്ഷയുടെ തൽസ്ഥിതി അറിയൽ, തൊഴിലുടമയും ജീവനക്കാരനും തമ്മിലെ കരാർ സാക്ഷ്യപ്പെടുത്തലിന്റെ പുരോഗതി വിലയിരുത്തൽ, മാറിയ തൊഴിലിനെക്കുറിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ റിപ്പോർട്ട് ചെയ്യൽ തുടങ്ങിയ സേവനങ്ങളെല്ലാം ഇ സർവിസ് വഴി ലഭ്യമാകുന്നു.
തൊഴിലുടമക്കും തൊഴിലാളിക്കുമെല്ലാം സമയലാഭവും തൊഴിൽ കാര്യക്ഷമതയും ഉറപ്പാക്കുന്നതാണ് സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ. തൊഴിൽ മന്ത്രാലയത്തിന്റെ പ്രധാന ഓഫിസിലും സർവിസ് ഓഫിസിലും നേരിട്ടെത്തി രേഖകളും മറ്റും സമർപ്പിച്ച് നടപടികൾക്കായി കാത്തിരിക്കുന്ന പ്രക്രിയയും ഒഴിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.