ന്യൂനപക്ഷക്ഷേമ പദ്ധതികൾ: ധവളപത്രം ഇറക്കണമെന്ന ആവശ്യം ഗൾഫിലും ശക്തമാകുന്നു
text_fieldsദോഹ: കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന് അവകാശപ്പെട്ട ക്ഷേമപദ്ധതിയെ മുന്‍നിര്‍ത്തി തെറ്റിദ്ധാരണ പരത്താനും അതുവഴി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തടയാന്‍ കേരള സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡല്‍ഹി കേന്ദ്രമായ സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻഡ് പീസ് ഫോറത്തിെൻറ നേതൃത്വത്തിലുള്ള ഒപ്പുശേഖരണ കാമ്പയിന് ഖത്തറിലും തുടക്കമായി. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറും പ്രമുഖ കലാസാംസ്കാരിക സംഘാടകനും സാമൂഹികസേവന പ്രവര്‍ത്തകനുമായ കെ. മുഹമ്മദ് ഈസ ദോഹയിലെ കാമ്പയിൻ ഓണ്‍ലൈനായി ഒപ്പുരേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ നിവേദന സമര്‍പ്പണത്തിെൻറ കേരളത്തിലെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മലപ്പുറത്ത് നിര്‍വഹിച്ചിരുന്നു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ മേഖലയിലെ ആയിരങ്ങള്‍ ഇതിനകം ഒപ്പുശേഖരണത്തില്‍ പങ്കാളികളായിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ ഉള്‍പ്പെടെ കാമ്പയിന് സജീവമായി തുടരുകയാണ്.
കേരള ജനസംഖ്യയുടെ അനുപാതവും സാമുദായിക സ്ഥിതിയും അടിസ്ഥാനമാക്കി ഓരോ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിഭവങ്ങള്‍ ഭരണഘടനാപരമായി വീതിച്ചുനല്കിയതിെൻറ കണക്ക് സര്‍ക്കാര്‍തന്നെ പുറത്തുവിടണമെന്നാണ് കാമ്പയിനിലൂടെ ആവശ്യപ്പെടുന്നത്.
ഇതാണ് കുപ്രചാരണങ്ങളെ തിരുത്താന്‍ ഏറ്റവും ഉപകാരപ്പെടുകയെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതിനാൽ കേരളസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നതടക്കം 11 ആവശ്യങ്ങളടങ്ങിയ നിവേദനമാണ് സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻഡ് പീസ് സമര്‍പ്പിക്കുന്നത്.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുള്ള വിവിധ സര്‍വകലാശാലകളിലെ അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ കൂട്ടായ്മയാണ് സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻഡ് പീസ് ഡല്‍ഹി സര്‍വകലാശാല അധ്യാപകന് അബ്ദുല്ല അബ്ദുല്‍ ഹമീദാണ് കോഒാഡിനേറ്റര്‍. സാംസ്കാരിക പ്രവര്‍ത്തകനും ചിന്തകനുമായ അഷ്റഫ് തങ്ങള്‍ (സൗദി അറേബ്യ) ആണ് ചെയര്മാന്. വിവിധ പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍, മതേതര ജനാധിപത്യ സമൂഹത്തില്‍ ആരോഗ്യപരമായ സംവാദങ്ങള്‍, സമാധാനവും മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ക്രിയാത്മക ഇടപെടലുകളൊക്കെയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
നിവേദനത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെടുന്നത്
സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആൻഡ് പീസ് ഫോറം നേതൃത്വത്തിൽ നടക്കുന്ന ഓൺലൈൻ ഒപ്പുശേഖരണത്തിലൂടെ കേരള സർക്കാറിന് നൽകുന്ന നിവേദനത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
ഇവ അടങ്ങുന്ന ധവളപത്രം സർക്കാർ പുറത്തിറക്കണമെന്നാണ് ആവശ്യം.
ഉദ്യോഗതലങ്ങളില്‍ (ബ്യൂറോക്രസിയില്‍) (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
പൊലീസില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
ജുഡീഷ്യറിയില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സര്‍ക്കാര്‍, എയ്ഡഡ്) ഉദ്യോഗസ്ഥ അധ്യാപക തസ്തികകളില്‍ (സ്കൂള്‍, കോളജ്, യൂനിവേഴ്സിറ്റി തലങ്ങളിലും മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
സര്‍ക്കാറിന് കീഴിലെ കോര്‍പറേഷനുകള്‍, വിവിധ ബോര്‍ഡുകള്‍ എന്നിവയില്‍ (തസ്തികകള്‍ വെവ്വേറെ തരംതിരിച്ചുള്ളത്)
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിയമനങ്ങളില്‍ (വകുപ്പുകളും തസ്തികകളും വെവ്വേറെ തരംതിരിച്ചുള്ളത് ജനസംഖ്യാനുപാതത്തില്‍)
സര്‍ക്കാര്‍ജോലികളില്‍ ഓരോ തസ്തികയിലും നിയമനത്തിനുള്ള സാമുദായിക സംവരണ ഓഹരി ജനസംഖ്യാനുപാതത്തില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്) ആകെയുള്ള സീറ്റുകളിലെ നിലവില്‍ അഡ്മിഷന് നല്‍കിയിട്ടുള്ള സീറ്റുകളുടെ ഓഹരിനില (സ്കൂള്‍, കോളജ്, യൂനിവേഴ്സിറ്റി, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ വെവ്വേറെ തരംതിരിച്ചുള്ളത്)
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്) അഡ്മിഷന് നല്കുന്നതിലുള്ള സാമുദായിക സംവരണ ഓഹരി (ജനസംഖ്യാനുപാതത്തില്‍)
കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതില്‍ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (പട്ടയസ്ഥല മൂല്യ കണക്കുകള്‍ സഹിതം ജനസംഖ്യാനുപാതത്തില്‍)
കേരള സംസ്ഥാനത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (ജനസംഖ്യാനുപാതത്തില്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.