കരുതലിെൻറ ചിറകുവിരിച്ച് 'മിഷൻ വിങ്സ് ഓഫ് കംപാഷൻ'
text_fieldsകോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കായി. ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി വൻവിജയമായിരുന്നു. പ്രവാസി സംരംഭകരുടെയും സുമനസ്സുകളുടെയും പ്രവാസി കൂട്ടായ്മകളുടെയും സഹകരണത്താലാണ് പദ്ധതി നടത്തിയത്. പദ്ധതിക്ക് കീഴിൽ സ്വന്തമായി ചാർട്ടേഡ് വിമാനവും പറന്നു. തീർത്തും അർഹരായ 375ഓളം പ്രവാസികളെയാണ് പദ്ധതി വഴി സൗജന്യമായി നാട്ടിലെത്തിക്കാനായത്.
പ്രതിഷേധം, ഒടുവിൽ തടസ്സങ്ങൾ നീക്കി കേരള സർക്കാർ
കോവിഡ് പ്രതിസന്ധിയിൽ കുരുങ്ങിയ പ്രവാസികൾക്കുമുന്നിൽ പലവിധ കുരുക്കുകളാണ് ആദ്യഘട്ടത്തിൽ കേരള സർക്കാർ ഉയർത്തിയത്. മടങ്ങിവരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള നിബന്ധനകൾ കടുത്ത പ്രതിഷേധത്തിനിടെ ഒടുവിൽ ഒഴിവാക്കേണ്ടി വന്നു. ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് വരുന്നവർക്ക് മുൻകൂർ കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഖത്തറിെൻറ സാഹചര്യത്തിലും അപ്രായോഗികമായിരുന്നു.
ചാർട്ടേഡ് വിമാനങ്ങൾക്കായി ഖത്തറിലെ വിവിധ സംഘടനകൾ ശ്രമം ഊർജിതമാക്കുേമ്പാൾ യാത്രക്കാർക്കുള്ള കേരള സർക്കാറിെൻറ പുതിയ നിബന്ധനകൾ പ്രവാസികൾക്ക് ഇരുട്ടടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.