‘എം.എം. അക്ബറിെൻറ അറസ്റ്റ് ന്യൂനപക്ഷ–ദലിത് വിരുദ്ധ നീക്കത്തിെൻറ ഭാഗം’
text_fieldsദോഹ: മത പ്രബോധകനായ എം.എം. അക്ബറിെൻറ അറസ്റ്റ് ഏതെങ്കിലും വിഭാഗത്തിനെതിരായ നീക്കമല്ലെന്നും രാജ്യത്ത് ന്യൂനപക്ഷ ദലിത് വിഭാഗങ്ങൾക്കെതിരെയുള്ള നീക്കത്തിെൻറ തുടർച്ചയാണെന്നുംഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഷമീർ വലിയവീട്ടിൽ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് വ്യാപകമായ നീക്കങ്ങൾ നടക്കുകയാണ്. എം.എം. അക്ബർ രാജ്യത്തിെൻറ ഭരണഘടനക്ക് അനുസൃതമായ പ്രബോധന പ്രവർത്തനങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന് കീഴിലുള്ള പീസ് സ്കൂളിൽ വിവാദ പരാമർശങ്ങളുള്ള പുസ്തകം പഠിപ്പിക്കുന്നത് എന്നേ നിർത്തിയതാണ്. എന്നാൽ, ഇതിെൻറ പേരിലാണ് ഇപ്പോഴത്തെ നടപടികൾ.
ഇസ്ലാമിക പ്രബോധനം സമാധാനപരമായ മാർഗങ്ങളിലൂടെയാണ് അദ്ദേഹം നടത്തി വന്നത്. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേരള സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകേണ്ടത്. എന്നാൽ, മറിച്ചുള്ള നീക്കങ്ങളാണ് കണ്ടുവരുന്നത്. മുസ്ലിം സമുദായം പരസ് പരമുള്ള തീവ്രവാദ ആരോപണം നിർത്തുകയാണ് വേണ്ടത്. മറ്റുള്ളവരെ പഴിചാരുന്നത് നിർത്തണം. തീവ്രവാദം ഏതാളുകളുടെ ഭാഗത്തുനിന്നുണ്ടായാലും എതിർക്കണം. സങ്കുചിതമായ സംഘടനാ വ്യവഹാരങ്ങൾക്ക് എതിരെയാണ് ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ നിലപാട്. ആശയപരമായ വ്യത്യാസം നബിയുടെ കാലം മുതൽ തന്നെ ഉണ്ട്. ഇത് നിലനിർത്തിക്കൊണ്ടു തന്നെ പൊതു വിഷയങ്ങളിൽ െഎക്യപ്പെടണം.
എം.എം. അക്ബറിനെതിരായ നീക്കം മുസ്ലിം സമൂഹത്തിെൻറ മാത്രം വിഷയമല്ല. മുസ്ലിം സമുദായത്തിലെ ചിന്തകന്മാരെ ലക്ഷ്യമാക്കി നടത്തുന്ന നീക്കം വ്യാപകമായിട്ടുണ്ട്. ഡോ. സാക്കിർ നായികിനെതിരായ നടപടികളും ഇതിെൻറ ഭാഗമാണ്. ഒന്നര വർഷത്തോളമായി എം.എം. അക്ബർ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. കുട്ടികൾക്കുള്ള പരിശീലനങ്ങൾ, പ്രബോധന ക്ലാസുകൾ, പാരൻറിങ് തുടങ്ങിയവയായിരുന്നു അദ്ദേഹം നടത്തി വന്നത്. പെൺകുട്ടികൾക്കായുള്ള പ്രീ മെരിറ്റൽ കോഴ്സ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തിയതാണ്. ഇതിനിടയിലാണ് അദ്ദേഹത്തിനെതിനെതിരായ അറസ്റ്റ്. ഭാവി പരിപാടികൾ ചർച്ച ചെയ്യാനായി ഉടൻ യോഗം ചേരുമെന്നും ഷമീർ വലിയവീട്ടിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.