സ്വാതന്ത്ര്യദിന സമ്മാനമായി മൊബൈൽ ആപും സഹായതാ കേന്ദ്രവും
text_fieldsദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യവാർഷിക ദിനത്തിൽ ഖത്തറിലെ പ്രവാസ സമൂഹത്തിന് സമ്മാനമായി ഇന്ത്യൻ എംബസിയുടെ പുതിയ മൊബൈൽ ആപ്. 'ഇന്ത്യ ഇൻ ഖത്തർ' എന്ന പേരിലുള്ള ആപ് അംബാസഡർ ഡോ. ദീപക് മിത്തൽ പ്രകാശനം ചെയ്തു. കോണ്‍സുലാര്‍ ഉള്‍പ്പെടെ ഇ-സേവനങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ആപ് പ്രയോജനപ്പെടുത്താനാവും.
ആപ് വഴി പരാതികള്‍ ബോധിപ്പിക്കാനും അവസരമുണ്ടാവും. പ്രാരംഭഘട്ടത്തിലുള്ള ആപ് പൂര്‍ണമായും െസപ്റ്റംബര്‍ ആദ്യത്തോടെ പ്രവര്‍ത്തനക്ഷമമാവും. നിലവില്‍ ആപ്ള്‍ പ്ലേ സ്റ്റോറില്‍ മാത്രമേ ലഭ്യമാവൂ. പിന്നീട് ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭിക്കും. എംബസി സേവനങ്ങൾ കൂടുതൽ സാങ്കേതിക മികവോടെ എളുപ്പമാക്കുകയാണ് ആപ് പുറത്തിറക്കുന്നതിലൂടെ നിർവഹിക്കുന്നതെന്ന് അംബാസഡർ പറഞ്ഞു.
ഹെൽപ്ലൈൻ പ്രഖ്യാപനം അബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിച്ചു
ദോഹ: ഖത്തറിലെ പ്രവാസികൾക്ക് ഇനി 24 മണിക്കൂറം എംബസിയുടെ സഹായം ഉറപ്പിക്കാം. നയതന്ത്ര്യ കാര്യാലയത്തിനു കീഴിലെ ഭാരതീയ സഹായതാ കേന്ദ്ര (പി.ബി.എസ്.കെ) ഹെൽപ്ലൈൻ പ്രഖ്യാപനം അബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവ സമ്മാനമായാണ് ഹെൽപ്ലൈൻ സെൻററിൻെറ ആരംഭം.
44953500 എന്ന നമ്പറിലും, PBSKQatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും പരാതി നൽകാം.ഞായറാഴ്ച നിലവിൽ വന്ന ഹെൽപ് ലൈനിൻെറ ആദ്യ ഘട്ടത്തിൽ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയ സേവനം ലഭ്യമാവും.
വിപുലീകരിച്ച രണ്ടാം ഘട്ടത്തിൽ തമിഴ്, കന്നട, തെലുഗ് ഭാഷകളും ഉൾപ്പെടുത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ലൈവ് ചാറ്റ്, വാട്സ്ആപ് സേവനങ്ങളും ഈ നമ്പറിൽ ലഭ്യമാവും.
എംബസിയിൽ നിരവധി തവണ വിളിച്ചാലും ഫോൺ എടുക്കില്ലെന്നും പരാതികൾ ബോധിപ്പിക്കാനോ മറ്റോ കഴിയുന്നില്ലെന്നും പലകോണുകളിൽനിന്നും കേട്ടിയിരുന്നതായും അതിനുള്ള പരിഹാരമായാണ് ഹെൽപ്ലൈൻ നമ്പറെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.
ഇതോടൊപ്പം ഖത്തറിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസികളുമായുള്ള ആശയവിനിമയ പരിപാടിയായ ബ്രിഡ്ജിങ് ജനറേഷന്‍സ് പ്രകാശനവും ചടങ്ങില്‍ നടന്നു. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്ക്മീല്‍ ചേര്‍ന്ന 75 തൊഴിലാളികളുടെ രേഖകള്‍ അംബാസഡര്‍ കൈമാറി.
ഡിപ്ലോമാറ്റിക് ഏരിയായില്‍ നടന്ന ചടങ്ങില്‍ ലേബര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, സെക്കൻഡ് സെക്രട്ടറി ഡോ.സോന സോമന്‍ എന്നിവര്‍ക്കു പുറമെ, മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും സാമൂഹികസംഘടനാ നേതാക്കളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.