പരാതി സമർപ്പിക്കാൻ മൊബൈൽ ആപ്പുമായി വാണിജ്യ മന്ത്രാലയം
text_fieldsദോഹ: സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാണിജ്യ മന്ത്രാലയം പരാതി സമർപ്പിക്കാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. MOCIQATAR എന്ന ആപ് വഴി ബിൽ, പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് പുറമെ ചൂഷണം, ദുരുപയോഗം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ലൈസൻസിങ്, നിയമലംഘനം, ആരോഗ്യ പ്രശ്നങ്ങൾ, സുരക്ഷ തുടങ്ങി പൊതു വിഷയങ്ങളിലും പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം. പരാതികൾ വേഗത്തിൽ തീർപ്പാക്കാനും അതിലൂടെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും പുതിയ സേവനത്തിലൂടെ മന്ത്രാലയം ശ്രമിക്കുന്നു. ഉപഭോക്താക്കൾക്കാവശ്യമായ സഹായം അധികൃതരിൽനിന്നു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും പർച്ചേസ് അനുഭവം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.