ധാർമികശിക്ഷണം ഉത്തമ സമൂഹ നിർമിതിക്ക് അനിവാര്യം -സമീറ അബ്ദുല്ല ഉബൈദ്
text_fieldsദോഹ: ഉത്തമ സമൂഹസൃഷ്ടിക്ക് മത-ധാർമിക പഠനം അനിവാര്യമാണെന്നും ഈ രംഗത്ത് ഖത്തറിന്റെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്നും പ്രമുഖ ഖത്തരി എഴുത്തുകാരിയും ബനഫ്സാജ് കൾച്ചറൽ ക്രിയേറ്റിവിറ്റി സെന്റർ ഡയറക്ടറുമായ സമീറ അബ്ദുല്ല ഉബൈദ്. അല്‍ മദ്റസ അൽ ഇസ്ലാമിയ ദോഹ, അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളേഴ്സ് ബിരുദദാന- അനുമോദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
‘ഇസ്അലുൽ ഫിർദൗസ്’ ശീർഷകത്തിൽ സെന്റ ർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഹാളിൽ നടന്ന ബിരുദദാന സമ്മേളനത്തിൽ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ പ്രിന്‍സിപ്പൽ ഡോ. അബ്ദുല്‍ വാസിഅ് അധ്യക്ഷത വഹിച്ചു. മദ്റസ രക്ഷാധികാരിയും സി.ഐ.സി പ്രസിഡന്റുമായ ടി.കെ. ഖാസിം ബിരുദദാന പ്രഭാഷണം നിർവഹിച്ചു. ദോഹ മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ബിലാൽ ഹരിപ്പാട് ആശംസ നേർന്നു.
വിദ്യാർഥി പ്രതിനിധികളായ ഹുദാ അബ്ദുൽ ഖാദർ, കൻസ മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥികളായ സമീറ അബ്ദുല്ല ഉബൈദ്, ഓട്ടോ ഫാസ്റ്റ് ട്രാക്ക് മാനേജിങ് ഡയറക്ടർ ശിയാസ് കൊട്ടാരം, സ്കോളേഴ്സ് മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ. ഹാരിസ്, ദോഹ മദ്റസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബഷീർ അഹ്മദ്, മുഹമ്മദ് റഫീഖ് തങ്ങൾ, ദോഹ മദ്റസ എം.ടി.എ പ്രസിഡന്റ് സജ്ന നജീം, സീനിയർ അധ്യാപകരായ സുഹൈൽ ശാന്തപുരം, അബുല്ലൈസ് മലപ്പുറം, എം.പി. അബൂബക്കർ, പി.പി. ഉസ്മാൻ, മുന അബുല്ലൈസ്, സലീന അസീസ്, നിജാസ് ചക്കരക്കല്ല്, മുഹമ്മദ് ജമാൽ എന്നിവർ മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ദോഹ മദ്റസ ഫാക്കൽറ്റി ഹെഡ് ഡോ. മുഹമ്മദ് സബാഹ് സ്വാഗതവും സ്കോളേഴ്സ് മദ്റസ പ്രിൻസിപ്പൽ കെ.എൻ. മുജീബ് സമാപനവും നിർവഹിച്ചു. ദോഹ മദ്റസ സെഷൻ ഹെഡ് സി.കെ. അബ്ദുൽ കരീം, അഡ്മിനിസ്ട്രേറ്റർ ശറഫുദ്ദീൻ ടി. വടക്കാങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.