Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യയിൽനിന്ന്​...

ഇന്ത്യയിൽനിന്ന്​ കൂടുതലാളുകൾ മടങ്ങിയെത്തുന്നു

text_fields
bookmark_border
ഇന്ത്യയിൽനിന്ന്​ കൂടുതലാളുകൾ മടങ്ങിയെത്തുന്നു
cancel
camera_alt

ദോഹ ഹമദ്​ വിമാനത്താവളം

ദോഹ: കോവിഡ്​ നിയ​ന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഇന്ത്യയും ഖത്തറും എയർ ബബ്​ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുന്നു. മലയാളികളടക്കം നിരവധി പേർ നിലവിൽ തിരിച്ചെത്തിക്കഴിഞ്ഞു. നിരവധി പേർ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളെയും ഇതിനകം തിരിച്ചെത്തിച്ചിട്ടുണ്ട്​. സെപ്​റ്റംബർ ഒന്നുമുതൽ സ്​കൂളുകൾ തുറന്നുപ്രവർത്തിക്കുവെന്നതിനാൽ ഇത്​ മുൻകൂട്ടി കണ്ടും ആളുകൾ തിരിച്ചെത്ത​ുകയാണ്​. കോവിഡ്–19നെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെ ദോഹയിലെത്താൻ സാമൂഹിക സംഘടനകളുടെ ചാർട്ടർ വിമാനങ്ങളും തുണയാകുന്നുണ്ട്​.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ദോഹയിലേക്കുള്ള വിമാനം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആഴ്​ച ചാർട്ടർ ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനത്തിൽ സീറ്റുകൾ തരപ്പെടുത്തി നൽകാനും കെ.എം.സി.സി തുണയായി. 80 യാത്രക്കാർക്കാണ് ഇത്തരത്തിൽ സീറ്റുകൾ തരപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി ഏർപ്പെടുത്തിയ ചാർട്ടർ വിമാനത്തിൽ 110 യാത്രക്കാർക്ക് ദോഹയിലെത്താനായി. യാത്രക്ക് മുമ്പ് യാത്രക്കാർക്കായി കോവിഡ്–19 സ്​പെഷൽ ടെസ്​റ്റ് ക്യാമ്പുകളും സർട്ടിഫിക്കേഷൻ പരിപാടികളും കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർബബ്​ൾ കരാറിൻെറ കാലാവധി ഒക്​ടോബർ 31 വരെ നീട്ടിയത്​ കഴിഞ്ഞ ദിവസമാണ്​.

ഇൗ തീരുമാനവും നാട്ടിൽ കുടുങ്ങിയവർക്ക്​ ഏറെ ആശ്വാസമായിട്ടുണ്ട്​. കോവിഡ്​ പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കിയ​ എയർബബ്​ൾ കരാർ ആഗസ​്​റ്റ്​ 18നാണ്​​ പ്രാബല്യത്തിൽ വന്നത്​. ആഗസ്​റ്റ്​ 31വരെയുള്ള കരാർ ആണ്​ ഇപ്പോൾ ഒക്​ടോബർ 31 വരെ നീട്ടിയിരിക്കുന്നത്​. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ്​ സർവിസ്​​. ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഖത്തറിലേക്ക്​ മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ, ഖത്തറിലേക്ക്​ മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നുണ്ട്​. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്​. ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​. എന്നാൽ, മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക്​​ ഇന്ത്യ ആഗസ്​റ്റ്​ 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിത്വത്തിലായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന്​ ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. എയർബബിൾ കരാർ നിലവിൽ വന്നതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക്​ ഏറെ ആശ്വാസമാണ്​ ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar newsIndiareturning
Next Story