Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ലേ​ക്ക് കൂ​ടു​ത​ൽ ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ൾ

text_fields
bookmark_border
audio books
cancel

ദോ​ഹ: പു​സ്ത​ക​ങ്ങ​ളും ച​രി​ത്ര​രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ ശേ​ഖ​ര​ങ്ങ​ളു​മാ​യി വാ​യ​ന​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​തു​താ​യി 1500ഓ​ളം ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ളും. ലൈ​ബ്ര​റി​യു​ടെ ഡി​ജി​റ്റ​ൽ ശേ​ഖ​രം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

അം​ഗ​ങ്ങ​ൾ​ക്ക് ലൈ​ബ്ര​റി ന​ൽ​കു​ന്ന ഡി​ജി​റ്റ​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം അ​റ​ബി ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗം കൂ​ടി​യാ​ണി​ത്. ഡി​ജി​റ്റ​ൽ പു​സ്ത​ക​ങ്ങ​ൾ, ജേ​ണ​ലു​ക​ൾ, മാ​ഗ​സി​നു​ക​ൾ തു​ട​ങ്ങി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഓ​ൺ​ലൈ​ൻ വി​ഭ​വ​ങ്ങ​ളി​ലേ​ക്കാ​യി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ്ര​വേ​ശ​നം ന​ൽ​കു​ന്ന ക്യു.​എ​ൻ.​എ​ൽ ആ​പ്പി​ൽ പു​തി​യ പു​സ്ത​ക​ങ്ങ​ളെ​ല്ലാം ല​ഭ്യ​മാ​കും.

ഈ ​വ​ർ​ഷം ഇ​തു​വ​രെ​യാ​യി ല​ക്ഷ​ത്തി​ല​ധി​കം ചെ​ക്കൗ​ട്ടു​ക​ളാ​ണ് ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ആ​പ് 56,000ല​ധി​കം ഡൗ​ൺ​ലോ​ഡു​ക​ളു​മു​ണ്ട്. അ​റ​ബി ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്കം മി​ക​വു​റ്റ​താ​ക്കു​ന്ന​തി​ൽ ലൈ​ബ്ര​റി ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി നാ​ഷ​ന​ൽ ലൈ​ബ്ര​റി റി​സ​ർ​ച് ലേ​ണി​ങ് മേ​ധാ​വി ക​തി​യ മേ​ദ​വാ​ർ പ​റ​ഞ്ഞു.

ഇ-​ബു​ക്കു​ക​ൾ, ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ൾ, മാ​ഗ​സി​നു​ക​ൾ, വാ​ർ​ത്ത​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ ആ​പ് വ​ഴി ഫോ​ണി​ലൂ​ടെ നേ​രി​ട്ട് വാ​യി​ക്കാ​ൻ സാ​ധി​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് ലൈ​ബ്ര​റി​യി​ൽ നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നെ​ടു​ക്കാ​നും ആ​പ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National LibraryQatar NewsAudio Books
News Summary - More audio books to the National Library
Next Story