Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജിംനേഷ്യങ്ങൾക്ക്​...

ജിംനേഷ്യങ്ങൾക്ക്​ കൂടുതൽ ഇളവുകൾ

text_fields
bookmark_border
ജിംനേഷ്യങ്ങൾക്ക്​ കൂടുതൽ ഇളവുകൾ
cancel

ദോഹ: കൂടുതൽ ഇളവുകളോടെ രാജ്യത്തെ ജിംനേഷ്യങ്ങൾക്ക് പ്രവർത്തിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകി.ജിംനേഷ്യങ്ങൾ പാലിക്കേണ്ട കോവിഡ് -19 മുൻകരുതൽ, പ്രതിരോധ വ്യവസ്ഥകളിൽ നവീകരണം വരുത്തിക്കൊണ്ടാണ് മന്ത്രാലയത്തി​െൻറ പുതിയ ഉത്തരവ്. ജിംനേഷ്യങ്ങളിലെ ടോയ്​ലറ്റുകളും വസ്​ത്രം മാറുന്നതിനുള്ള ചെയ്ഞ്ചിങ്​ റൂമുകളും ഇനി മുതൽ പ്രവർത്തിപ്പിക്കാം.

പൊതുജനാരോഗ്യ മന്ത്രാലയം, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ കോവിഡ് മുൻകരുതലുകളും നിയന്ത്രണങ്ങളും ജിംനേഷ്യങ്ങൾ കർശനമായി പാലിച്ചിരിക്കണം.

മറ്റു നിർദേശങ്ങൾ

- ജിംനേഷ്യങ്ങളുടെ പ്രവർത്തനശേഷി കുറക്കുന്നതി​െൻറ ഭാഗമായി ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ കുറഞ്ഞത് മൂന്ന്​ മീറ്റർ അകലം പാലിച്ചിരിക്കണം.

-ജിംനേഷ്യങ്ങളിലെത്തുന്ന എല്ലാവരുടെയും ശരീര താപനില പരിശോധിക്കണം. 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക് പ്രവേശനം തടയണം.

- ഇഹ്തിറാസ്​ ആപ്പിൽ ഗ്രീൻ സ്​റ്റാറ്റസ്​ ഉള്ളവർക്ക് മാത്രം പ്രവേശനം നൽകുക.

- ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും മാസ്​ക് ധരിച്ചിരിക്കണം. ജിംനേഷ്യത്തിനുള്ളിലും മാസ്​ക് ധരിക്കണം.

- ഓരോ ഫിറ്റ്നസ്​ െട്രയ്​നറും തമ്മിൽ എല്ലാ ദിശയിലേക്കും രണ്ട്​ മീറ്ററി​െൻറ അകലം പാലിച്ചിരിക്കണം.

- ഒരു സമയം െട്രയ്​നർക്ക് ഒരാളെ മാത്രമേ പരിശീലിപ്പിക്കാൻ അനുമതിയുള്ളൂ. ഔട്ട്ഡോർ ഗ്രൂപ് വ്യായാമം കർശനമായി നിരോധിച്ചിരിക്കുന്നു.

എന്നാൽ, മൂന്ന് മീറ്ററിൽ കുറയാത്ത സുരക്ഷിത അകലം പാലിച്ചുള്ള ഔട്ട്ഡോർ വ്യായാമം അനുവദിച്ചിട്ടുണ്ട്.

- ജിംനേഷ്യങ്ങളിലെ ടോയ്​ലെറ്റുകളും വസ്​ത്രം മാറുന്നതിനുള്ള ചെയ്ഞ്ചിങ്​ റൂമുകളും പ്രവർത്തിപ്പിക്കാം.

- ജിംനേഷ്യത്തിൽ ഹാൻഡ് സാനിറ്റൈസറുകളും സോപ്പും നൽകിയിരിക്കണം.

- ഉപഭോക്താക്കൾ സ്വന്തം ടവ്വലും വ്യക്തിശുചിത്വ കിറ്റുകളും വാട്ടർ ബോട്ടിലുകളും കൊണ്ടുവരേണ്ടതാണ്.

- ഓരോ രണ്ട് മണിക്കൂറിലും ജിംനേഷ്യം പൂർണമായും വൃത്തിയാക്കുകയും അണുമുക്തമാക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgymnasiums
Next Story