ട്രക്കുകൾക്ക് പാർക്കിങ്ങിനായി കൂടുതൽ കേന്ദ്രങ്ങൾ
text_fieldsദോഹ: താമസ മേഖലയിലെ ട്രക്ക് പാർക്കിങ് ഒഴിവാക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി കൂടുതൽ ട്രക്ക് പാർക്കിങ് ലോട്ടുകൾ സ്ഥാപിക്കുന്നു.കോൺസ്റ്റിറ്റ്യുവൻസി നമ്പർ 13ലടക്കം രാജ്യത്തിെൻറ വിവിധ മേഖലകളിലായി ട്രക്ക് പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താമസമേഖലയിൽ ട്രക്കുകളുടെ പാർക്കിങ് കുറക്കുന്നതിന് പുതിയ കേന്ദ്രങ്ങൾ സഹായകമാകുമെന്നും ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
അൽ മഅറാദ്, അൽ സൈലിയ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, ഫരീജ് അൽ മനാസിർ, ഫരീജ് അൽ മുർറ എന്നീ മേഖലകളടങ്ങിയതാണ് കോൺസ്റ്റിറ്റ്യുവൻസി 13. ഗതഗാത വകുപ്പ് സംഘടിപ്പിച്ച വിർച്വൽ ചടങ്ങിലാണ് ട്രക്കുകളുടെ പാർക്കിങ് സംബന്ധിച്ച പദ്ധതി അവതരിപ്പിച്ചത്.
സെൻട്രൽ മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡൻറ് മുഹമ്മദ് ഹമദ് അൽ അത്താൻ, കോൺസ്റ്റിറ്റ്യുവൻസി 13ലെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗതാഗത വകുപ്പ് അവയർനസ് ആൻഡ് ഇൻഫർമേഷൻ വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി, എച്ച് എം സി േട്രാമ ആൻഡ് വാസ്കുലാർ സർജറി വിഭാഗം തലവൻ ഡോ. ഹസൻ ആൽഥാനി, ട്രാഫിക് അവയർനസ് വിഭാഗം മേധാവി മേജർ മുഹമ്മദ് സുലൈമാൻ അൽ ഹമ്മാദി, ട്രാഫിക് സേഫ്റ്റി ഓഫിസർ ലെഫ്. എൻജിനീയർ അബ്ദുല്ല മആറഫിഹ്, പേട്രാൾ ആൻഡ് ഇൻവെസ് റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്ഥനായ ലെഫ്. ഹമദ് സഈദ് അൽ മർരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവരുമായും സഹകരണം ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള യോഗങ്ങൾ പ്രയോജനം ചെയ്യുമെന്ന് കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.സുരക്ഷിത ഗതാഗതം ഉറപ്പുവരുത്തുന്നതിനും നടപ്പാക്കുന്നതിനും കൂടുതൽ ആശയങ്ങൾ അവതരിപ്പിക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിലായി വാഹനാപകട മരണങ്ങളുടെ അളവിൽ ഗണ്യമായ കുറവുണ്ടായതായും എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും കൂട്ടായ പരിശ്രമമാണ് ഇതിനു പിന്നിലെന്നും എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഡോ. ഹസൻ ആൽഥാനി പറഞ്ഞു.
കാർ പാർക്കിങ് ഒരുക്കാൻ മാത്രം പത്ത് പുതിയ കെട്ടിടങ്ങൾ
കാർ പാർക്കിങ് ഒരുക്കാൻ മാത്രം രാജ്യത്ത് പത്ത് പുതിയ കെട്ടിടങ്ങൾ വരുന്നു. ഇതിെൻറ ആദ്യഘട്ട നടപടികൾ പുരോഗമിക്കുകയാണ്. സ്വകാര്യമേഖലയുടേയും പൊതുമേഖലയുടേയും പങ്കാളിത്തത്തോടെ ദോഹ സെൻട്രലിലും വെസ്റ്റ് ബേ പ്രദേശത്തും വിപുലമായ കാർപാർക്കിങ് സൗകര്യം ഒരുക്കാൻ പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാലിേൻറതാണ് പദ്ധതി. പുതിയ പാർക്കിങ് സൗകര്യം ഒരുക്കി അനധികൃത പാർക്കിങ് തടയുക എന്ന ലക്ഷ്യവുമായാണ് വിപുല പദ്ധതി. നിലവിൽ നിരത്തുകളിൽ ആയിരക്കണക്കിന് കാറുകളാണ് അനധികൃതമായും മറ്റും പാർക്ക് ചെയ്യുന്നത്.
ഇത് നഗരത്തിെൻറ സൗന്ദര്യത്തിന് കോട്ടം വരുത്തുന്നുണ്ട്്. ഇതുകൂടി പരിഗണിച്ചാണ് അശ്ഗാൽ പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്. വെസ്റ്റ്ബേയിൽ പാർക്കിങ് സൗകര്യത്തിനായി മാത്രം രണ്ട് കെട്ടിടങ്ങൾ ഒരുക്കും. മൾട്ടി സ്റ്റോറേജ് പാർക്കിങ് ശേഷിയുള്ള ഇവിടം 1,400 കാറുകൾക്കു കൂടി പാർക്കിങ് സൗകര്യം ഒരുക്കും. ഇതിനുപുറമേ ദോഹ സെൻട്രലിൽ എട്ട് പുതിയ പാർക്കിങ് കെട്ടിടങ്ങളും നിർമിക്കും. പാർക്കിങ്ങിനായി ഇവിടെ 3870 പ്രത്യേക ഇടങ്ങളാണ് ഉണ്ടാവുക. അത്യാധുനിക പാർക്കിങ് സാേങ്കതിക വിദ്യകൾ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ പാർക്കിങ് സൗകര്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട ദേശീയ നയത്തിന് അനുസൃതമായതും ദേശീയ നയത്തിെൻറ സംവിധാനങ്ങൾ പാലിക്കുന്നതുമാവും ഇവ. പുതിയ പാർക്കിങ് സൗകര്യങ്ങളുടെ പ്രവൃത്തി ഏറ്റെടുക്കുന്ന ഡെവലപർമാർക്ക് പാർക്കിങ് ഏരിയയിൽ മറ്റു വരുമാനങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി അപേക്ഷിക്കുകയും ചെയ്യാം.
പാർക്കിങ് പദ്ധതിയുടെയും കെട്ടിടങ്ങളുടെയും ഡിസൈൻ, പ്രവൃത്തി, ഫിനാൻസ്, നടത്തിപ്പ് തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും 25 വർഷത്തേക്ക് െഡവലപർക്ക് ആയിരിക്കും. ഇതിെൻറ പ്രോജക്ട് കമ്പനിയിൽ ഖത്തറിെൻറ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന് ഉടമസ്ഥ ഓഹരി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.