ഹമദ് വിമാനത്താവളത്തിൽ കൂടുതൽ റഡാർ നിരീക്ഷണം വരുന്നു
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ അത്യാധുനിക റഡാർ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണം വരുന്നു.പുതിയ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി, ഇറ്റാലിയൻ കമ്പനിയായ ലിയനാർഡോയുമായാണ് സഹകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. റഡാർ സംവിധാനത്തിെൻറ വിതരണം, സ്ഥാപനം, പ്രവർത്തനം എന്നീ മേഖലകളിലാണ് കരാർ.
ഗതാഗത വാർത്താവിനിമയമന്ത്രി ജാസിം ബിൻ സൈഫ് അഹ്മദ് അൽ സുലൈതി, ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ, സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുല്ല നാസർ തുർക്കി അൽ സുബൈഈ, ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ അലസാേന്ദ്രാ പ്രുനാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അേപ്രാച്ച് സർവെയിലൻസ് റഡാർ പി.എസ്.ആർ, എം.എസ്.എസ്.ആർ (ൈപ്രമറി സെക്കൻഡറി റഡാറുകൾ) എന്നിവയാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്.
കരാറിൽ സി.എ.എ ടെൻഡർ കമ്മിറ്റി ചെയർമാനും ഫിനാൻഷ്യൽ അഡ്മിൻ വിഭാഗം മേധാവിയുമായ അലി അഹ്മദ് അൽ കുവാരി, ലിയനാർഡോ ബ്രാഞ്ച് മേധാവി അബ്ദുല്ല മറൂയെ എന്നിവർ ഒപ്പുവെച്ചു. വിമാനത്താവളത്തിലെ നിലവിലെ റഡാർ സംവിധാനങ്ങൾക്ക് പുറമെയാണ് പുതിയ റഡാറുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്.
പുതിയ ടെർമിനൽ നിർമാണത്തോടനുബന്ധിച്ചാണ് പുതിയ റഡാറുകൾ വരുന്നത്.വിമാനത്താവളത്തിെൻറ ശേഷി വർധിപ്പിക്കുന്നതിലും ഖത്തരി എയർസ്പേസ് ക്ഷമത ഉയർത്തുന്നതിലും ഇവ മുഖ്യ പങ്ക് വഹിക്കും. എയർ നാവിഗേഷൻ സുരക്ഷ കൂടുതൽ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.ഖത്തറിലെ വ്യോമഗതാഗതം വർധിച്ച സാഹചര്യത്തിലും വരും വർഷങ്ങളിലെ ലോകകപ്പ് അടക്കമുള്ള വമ്പൻ കായിക ചാമ്പ്യൻഷിപ്പുകളുമായി ബന്ധപ്പെട്ട വ്യോമ ഗതാഗത നിരീക്ഷണം ശക്തമാക്കാനും പുതിയ സംവിധാനം ഏറെ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.