ഖത്തറിൽ നിന്ന് എയർഇന്ത്യയും ജെറ്റ് എയർവേസും കൂടുതൽ സർവിസ് നടത്തും
text_fieldsന്യൂഡൽഹി: ഉപരോധം നേരിടുന്ന ഖത്തറിൽ നിന്നുള്ളവരെ ഇൗദുൽ ഫിത്റിനോടനുബന്ധിച്ച് നാട്ടിൽ എത്തിക്കാൻ കൂടുതൽ സർവിസുമായി എയർ ഇന്ത്യയും ജെറ്റ് എയർവേസും.
സൗദി, ബഹ്ൈറൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിേച്ഛദിക്കുകയും ഖത്തർ എയർവേസിന് ഇൗ രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കാൻ ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. വിദേശകാര്യമന്ത്രാലയവും േവ്യാമയാനമന്ത്രാലയവും തമ്മിൽ കൂടിയാലോചിച്ചശേഷമാണ് ഇൗ നടപടി. ജൂൺ 22നും ജൂലൈ എട്ടിനും ഇടയിൽ ഖത്തറിലേക്ക് കൂടുതൽ സർവിസ് നടത്തണമെന്നാണ് എയർ ഇന്ത്യയോടും ജെറ്റ് എയർവേസിനോടും േവ്യാമയാനമന്ത്രാലയം നിർേദശിച്ചിരിക്കുന്നത്.
ദോഹയിൽ നിന്ന് ഇൗദുൽ ഫിത്ർ കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് േവ്യാമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിയാലോചിച്ചശേഷമാണ് നടപടിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മലയാളികൾ അടക്കം പതിനായിര ക്കണക്കിന് ആളുകളാണ് ആഘോഷദിനത്തിൽ ദോഹയിൽ നിന്ന് നാട്ടിലേക്ക് എല്ലാ വർഷവും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.