ഖത്തറിൽ 20 ലക്ഷത്തിലേറെ പേർ വാക്സിനെടുത്തു
text_fieldsദോഹ: കോവിഡ് വാക്സിനേഷൻ കാമ്പയിനിങ്ങിൽ മറ്റൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. എട്ടു മാസം പിന്നിട്ട വാക്സിനേഷനിൽ ഇതുവരെ രാജ്യത്തെ 20 ലക്ഷത്തിലേറെ പേർ പങ്കാളികളായി. ഇത്രയും പേർ രണ്ടു ഡോസും സ്വീകരിച്ച് സമ്പൂർണ വാക്സിനേറ്റഡ് ആയതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
'ദേശീയ കോവിഡ് വാക്സിനേഷൻ പ്രചാരണം ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടു. ഇപ്പോൾ, രാജ്യത്ത് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർ 20 ലക്ഷം കടന്നു' -മന്ത്രാലയം ട്വീറ്റ് ചെയ്തു.
42.87 ലക്ഷം ഡോസ് വാക്സിനുകളാണ് കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം രാജ്യത്ത് വിതരണം ചെയ്തത്. വാക്സിൻ നൽകി തുടങ്ങിയ 12 വയസ്സിന് മുകളിലുള്ള ജനങ്ങളിൽ 92.8 ശതമാനം പേരും ഒരു ഡോസ് എങ്കിലും സ്വീകരിച്ചു. 81.6 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ച് സമ്പൂർണ കോവിഡ് പ്രതിരോധം സ്വന്തമാക്കി.
രാജ്യത്തെ ആകെ ജനസംഖ്യയിൽ 80.5 ശതമാനം പേർ ഒരു ഡോസ് സ്വീകരിച്ചതായാണ് കണക്ക്. 70.80 ശതമാനം രണ്ടു ഡോസും നേടി. സ്കൂളുകൾ തുറക്കാൻ തുടങ്ങിയതോടെ കുട്ടികളിലെ വാക്സിനേഷൻ നടപടികൾ ആഴ്ചകളായി സജീവമാണ്. തൊഴിലാളികൾ, ഗർഭിണികൾ, 60 പിന്നിട്ടവർ തുടങ്ങിയവരിലെ വാക്സിനേഷൻ നടപടികളിലും ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.
ഏതാനും ദിവസം മുമ്പാണ് കോവിഡ് സംബന്ധിച്ച് രാജ്യാന്തരതലത്തിൽ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന ''ഔവർ വേൾഡ് ഇൻ ഡേറ്റ'യുടെ പട്ടികയിൽ രാജ്യാന്തരതലത്തിൽ ഖത്തർ രണ്ടാംസ്ഥാനം നേടിയത്. ആകെ ജനസംഖ്യയുടെ ശതമാന കണക്കിൽ ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചതിൻെറ അടിസ്ഥാനത്തിലായിരുന്നു ഖത്തറിെൻറ നേട്ടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.