കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്തത് 90,000ത്തിലധികം പേർ
text_fieldsദോഹ: കോവിഡ് വാക്സിൻ സ്വീകരിക്കാനായി നിലവിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത് 90,000ത്തിൽ അധികം പേർ. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മലിക് വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിലില്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും.
പാസ് വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് നിലവിൽ 90,000ത്തിൽ അധികം പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയ ആദ്യ ആഴ്ചകളിൽ ആരോഗ്യ മന്ത്രാലയം കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. കുത്തിവെപ്പെടുക്കുന്നവർക്ക് വലിയ പാർശ്വഫലങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാനാണിത്. ഏത് കുത്തിവെപ്പിനും െചറിയ പാർശ്വഫലങ്ങൾ ഉണ്ടാകും. കുത്തിവെെപ്പടുത്ത ഭാഗത്ത് ചൊറിച്ചിലും വേദനയും അനുഭവ െപ്പടുന്നതാണ് കൂടുതൽ. ഇതല്ലാതെ മറ്റ് ഗുരുതരമായ പാർശ്വഫലങ്ങൾ േകാവിഡ് കുത്തിവെപ്പെടുത്തവർക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യഡോസും രണ്ടാം ഡോസും സ്വീകരിച്ചവർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ജനുവരി 13 മുതൽ ആയിരക്കണക്കിനാളുകൾ വാക്സിൻ സ്വീകരിക്കാൻ തയാറായി. നേരത്തേ കുറച്ച് ആശുപത്രികളിൽ മാത്രമേ കുത്തിവെപ്പ് സൗകര്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പിന്നീട് 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെപ്പ് സൗകര്യം ഏർപ്പെടുത്തി.
കോവിഡ്: പുതിയ രോഗികൾ 341
ദോഹ: ഖത്തറിൽ ഇന്നലെ 341 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 142 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 4817 ആണ്. ഇന്നലെ 11073 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1379666 പേരെ പരിശോധിച്ചപ്പോൾ 150621 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 248 പേരാണ് മരിച്ചത്. ഇന്നലെ മരണമില്ല.
മാസ്ക്കില്ലാത്ത 231 പേർക്കെതിരെ കൂടി നടപടി
ദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 231 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണിത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്്. ലംഘിച്ചാൽ കുറഞ്ഞത് ആയിരം റിയാൽ ആണ് പിഴ. രണ്ടുലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. ഇതുവരെ ആകെ 7,782 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 277 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.