അരലക്ഷത്തിലധികം പേർ കോവിഡ് കുത്തിവെപ്പെടുത്തു
text_fieldsനിലവിൽ അരലക്ഷത്തിലധികം പേർ രാജ്യത്ത് കോവിഡ വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞു. കുത്തിവെപ്പിെൻറ കാര്യത്തിൽ രാജ്യം വലിയ നാഴികക്കല്ലാണ് ഇതോടെ പിന്നിട്ടിരിക്കുന്നതെന്നും കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് തലവൻ ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറഞ്ഞു. ഇതോടെ കോവിഡ് ഭീഷണി കൂടുതലുള്ള വിഭാഗത്തിലുള്ളവർ മഹാമാരിയുടെ ഭീഷണിയിൽനിന്ന് മുക്തമായിട്ടുണ്ട്. രാജ്യാന്തരതലത്തിലുള്ള എല്ലാ സുരക്ഷമാനദണ്ഡങ്ങളും വിജയിച്ച വാക്സിനാണ് ഖത്തറിൽ നൽകുന്നത്. മറ്റു ചില രാജ്യങ്ങളിൽ വാക്സിൻ നൽകിക്കഴിഞ്ഞതിനുശേഷമാണ് ഖത്തറിലും കുത്തിവെപ്പ് തുടങ്ങിയത്. ഖത്തറിലെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് കുത്തിവെപ്പ് കാമ്പയിൻ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എച്ച്.എം.സി വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് ഈയടുത്ത് പറഞ്ഞിരുന്നു.
നേരിയ വേദന, ശരീരവേദന, കുറഞ്ഞ തോതിൽ ശരീര താപനില ഉയരുക തുടങ്ങിയ നേരിയ അസ്വസ്ഥതകൾ മാത്രമാണ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിലും കണ്ടെത്തിയിട്ടുള്ളൂ. ഇവ ഭേദമാകുന്നതിനായി പ്രത്യേക ചികിത്സ ആവശ്യമില്ല. രണ്ടാം ഡോസ് സ്വീകരിക്കുന്നതിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചില ഭക്ഷണ വസ്തുക്കളും പാനീയങ്ങളും കോവിഡ്- 19ന് പാർശ്വഫലങ്ങളുണ്ടാക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. രണ്ടാം ഡോസിന് വിസ്സമതിച്ചവർ വളരെ കുറച്ച് പേർ മാത്രമാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കെല്ലാം ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കും. മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടലിലൂടെയാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. വാക്സിൻ ഇമ്മ്യൂണിറ്റിയുള്ള കാലത്തോളം സർട്ടിഫിക്കറ്റിന് സാധുതയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടന്നുവരുകയാണെന്നും അവർ വിശദീകരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ചതിനുശേഷവും രാജ്യത്തെ 75 ശതമാനം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതുവരെ കോവിഡ്-19 നിയന്ത്രണങ്ങളും േപ്രാട്ടോകോളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും വാക്സിൻ മേധാവി ഓർമിപ്പിക്കുന്നു.
ഖത്തറിൽ ഡിസംബർ 23 മുതൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രലയം അധികൃതർ നൽകുന്ന സൂചനകൾ. എല്ലാ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനായി രജസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം. ആദ്യ ഷോട്ട് (ഇൻജക്ഷൻ) നൽകിയതിനുശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെ തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. വാക്സിനുമായി ബന്ധെപ്പട്ട സംശയങ്ങൾക്ക് കോവിഡ് ഹെൽപ്ലൈൻ നമ്പറായ 16000 ൽ വിളിക്കണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്.
കോവിഡ് 19 ബാധിച്ചവർ രോഗം റിപ്പോർട്ട് ചെയ്ത് 90 ദിവസം കഴിഞ്ഞ് മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ. വൈറസ് ബാധയുണ്ടായതിെൻറ ഒന്നാം ദിനം മുതൽ 90 ദിവസം വരെ വാക്സിൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കണം. വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി ആരോഗ്യമന്ത്രാലയം ഈയടുത്ത് പുതുക്കിയിരുന്നു. നിലവിൽ 60 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് കോവിഡ് കുത്തിവെപ്പെടുക്കം. കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഉൾപ്പെടും. 16നും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും ഈ വർഷം തന്നെ വാക്സിൻ ലഭ്യമാക്കുകയാണ് രാജ്യത്തിെൻറ ലക്ഷ്യം.
പത്തുദിവസത്തിനുള്ളിൽ മൊഡേണ വാക്സിൻ എത്തും
ദോഹ: അടുത്ത പത്തുദിവസത്തിനുള്ളിൽ ഖത്തറിൽ മൊഡേണ കോവിഡ് വാക്സിെൻറ ആദ്യബാച്ച് എത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതിയുടെ സഹ അധ്യക്ഷൻ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. രാജ്യെത്ത കോവിഡുമായി ബന്ധപ്പെട്ട പുതുസാഹചര്യങ്ങൾ അറിയിക്കാനുള്ള വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, വളരെ കുറച്ച് ഡോസ് മൊഡേണ വാക്സിൻ മാത്രമേ അടുത്ത ദിവസങ്ങളിൽ എത്തൂ. ഇത് നല്ല തുടക്കമാണ്. കൂടുതൽ വാക്സിൻ സമയക്രമമനുസരിച്ച് വരുന്നതിെൻറ മുന്നോടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ആദ്യത്തോടെതെന്ന മൊഡേണയുടെയും ഫൈസറിെൻറയും കൂടുതൽ കോവിഡ് വാക്സിൻ ഖത്തറിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഫൈസർ വാക്സിനാണ് രാജ്യത്ത് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.