ഖത്തറിൽനിന്നുള്ളവർക്ക് ക്വാറൻറീൻ ഒഴിവാക്കി മൊറോകോ
text_fieldsദോഹ: ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കി മൊറോകോ. വാക്സിൻ എടുത്തവരും എടുക്കാത്തവരും എന്ന വിവേചനമില്ലാതെ ഖത്തറിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കാനാണ് തീരുമാനം. എന്നാൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ യാത്രക്ക് 48 മണിക്കൂറിനുള്ളിൽ കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
മൊറോകോയിലെ ഖത്തർ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച യാത്രക്കാർ സർട്ടിഫിക്കറ്റും കരുതണം. ആസ്ട്രസെനക, സിനോഫാം, സ്പുട്നിക്, ഫൈസർ, ജാൻസൻ, കോവിഷീൽഡ്, മൊഡേണ, സിനോവാക് എന്നീ വാക്സിനുകൾക്കാണ് മൊറോകോ അംഗീകാരം നൽകിയത്.
ഏതാനും ദിവസം മുമ്പാണ് യൂറോപ്യൻ യൂനിയൻ സുരക്ഷിതയാത്രക്ക് അനുമതിയുടെ പട്ടികയിൽ ഖത്തറിനെ ഉൾപ്പെടുത്തിയത്. അതിനു പിന്നാലെയാണ് മൊറോകോയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.