ബംഗളൂരുവിൽനിന്ന് കൂടുതൽ യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദോഹ
text_fieldsദോഹ: 2022ൽ ഇന്ത്യയിലെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദോഹ മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ഇടം നേടിയതായി വിമാനത്താവളം അറിയിച്ചു.
ദോഹക്കു പുറമേ, ദുബൈ, മാലി, സിംഗപ്പൂർ, അബൂദബി എന്നിവയാണ് വിമാനത്താവളത്തിൽനിന്നുള്ള മികച്ച അന്താരാഷ്ട്ര നഗരങ്ങളെന്നും ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
2022ൽ 25 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കെംപഗൗഡ വിമാനത്താവളത്തിൽനിന്നും സർവിസ് നടത്തിയപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 67 ശതമാനവും ശതമാനവും ഇവിടങ്ങളിൽനിന്നായിരുന്നു. ആഗോളതലത്തിൽ കോവിഡ് നിയന്ത്രണം ലഘൂകരിക്കുകയും ആഘാതങ്ങളിൽ നിന്ന് യാത്രാമേഖല കരകയറുകയും ചെയ്തുകൊണ്ടിരിക്കെയാണ് ദോഹയിലേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചത്.
ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ് എന്നിവയായിരുന്നു പോയവർഷം വിമാനത്താവളത്തിലെ പ്രധാന ആഭ്യന്തര റൂട്ടുകൾ.
യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനമാവും ഇവിടേക്കായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കോർപറേറ്റ് ട്രാഫിക് ക്രമേണ ആഭ്യന്തര, അന്തർദേശീയ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതായി വിമാനത്താവളം വ്യക്തമാക്കി.
ഉയർന്ന വാക്സിനേഷൻ നിരക്ക്, കുറഞ്ഞ അണുബാധ നിരക്ക്, യാത്രാനിയന്ത്രണങ്ങളിലെ ഇളവുകൾ, സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ വർധന തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്നതായും കെംപഗൗഡ വിമാനത്താവളം ചൂണ്ടിക്കാട്ടി.
വർധിച്ച ഗതാഗതനീക്കം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2022ൽ യാത്രക്കാരുടെ സഞ്ചാരത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 101.9 ശതമാനം വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.