സിനിമയുടെ വർത്തമാനം: ചർച്ച സദസ്സ്
text_fieldsദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം കരുത്തരാവുക കരുതലാവുക' കാമ്പയിെൻറ ഭാഗമായി സിനിമയുടെ വർത്തമാനം എന്ന തലക്കെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. സിനിമയിൽ ഉണ്ടായ വ്യത്യസ്തമായ മാറ്റങ്ങൾ ചർച്ചക്ക് വിധേയമായി. സിനിമ വ്യക്തിതലത്തിലും, സാമൂഹികതലത്തിലും ശക്തമായസ്വാധീനം ചെലുത്തുന്ന മാധ്യമം ആണെന്നിരിക്കെ, വിദ്വേഷത്തിെൻറയും വെറുപ്പിെൻറയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം മനുഷ്യ മനസ്സുകളെ അടുപ്പിക്കാനും സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കാനും ഉപയോഗപ്പെടുത്തണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.
യൂത്ത് ഫോറം ഖത്തർ പ്രസിഡൻറ് എസ്.എസ്. മുസ്തഫ അധ്യക്ഷതവഹിച്ചു. സിനിമ പ്രവർത്തകരായ ഉസ്മാൻ മാരാത്ത്, ശമൽ സുലൈമാൻ, ശ്രീജിത്ത് ആലക്കോട്, ഫിറോസ് പി.പി.എം, അൽത്തു അൽത്താഫ്, മുഹമ്മദ് അനസ്, നുവൈദ് ബഷീർ , ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.