Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യ-ഖത്തർ നയതന്ത്ര...

ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിന്റെ അടയാളമായി ‘മുദ്ര’ വായനക്കാരിലേക്ക്

text_fields
bookmark_border
ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിന്റെ അടയാളമായി ‘മുദ്ര’ വായനക്കാരിലേക്ക്
cancel

ദോ​ഹ: ഇ​ന്ത്യ-​ഖ​ത്ത​ർ ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ന്റെ സൂ​വ​ർ​ണ ജൂ​ബി​ലി പ​തി​പ്പാ​യി ഗ​ൾ​ഫ് മാ​ധ്യ​മം പു​റ​ത്തി​റ​ക്കു​ന്ന ‘മു​ദ്ര’ ശ​നി​യാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും.

ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പ്ര​വാ​സ​ത്തി​ന്റെ ച​രി​ത്ര​വും മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ​കാ​ല പ്ര​വാ​സ​വും മു​ത​ൽ ഖ​ത്ത​റി​ലെ ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലെ​യും മ​ല​യാ​ളി​ക​ളു​ടെ കൈ​യൊ​പ്പ് കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് പ്ര​ത്യേ​ക പ​തി​പ്പ്. ​

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ‘സാ​ത​ർ റ​സ്റ്റാ​റ​ന്റി​ൽ’ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​റി​ൽ ദീ​ർ​ഘ​കാ​ല പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ ചേ​ർ​ന്ന് ‘മു​ദ്ര’ പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്യും. ഇ​ന്ത്യ​ക്കാ​രു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള പ്ര​വാ​സ​ത്തി​ന് നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും 1973ൽ ​ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മാ​യി എം​ബ​സി​ക​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഈ ​ബ​ന്ധ​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ണ് 2023.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ നി​ന്നും തൊ​ഴി​ൽ തേ​ടി വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ച് പ്ര​വാ​സ​ത്തി​ന് തു​ട​ക്ക​മി​ട്ട ച​രി​ത്ര​നാ​ളു​ക​ൾ മു​ത​ൽ ഗ​ൾ​ഫ് നാ​ടു​ക​ളി​ലേ​ക്ക് പ​റി​ച്ചു​ന​ട്ട പ്ര​വാ​സ​വും, അ​തി​ന്റെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക സ്വാ​ധീ​ന​വു​മെ​ല്ലാം വി​ശ​ദ​മാ​യ ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടാ​ണ് ‘മു​ദ്ര’ പ്ര​ത്യേ​ക പ​തി​പ്പ് വാ​യ​ന​ക്കാ​രി​ലെ​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​ അ​പെ​ക്സ് ബോ​ഡി സം​ഘ​ട​ന​ക​ളു​ടെ തു​ട​ക്ക​വും പ്ര​വ​ർ​ത്ത​ന​വും, വി​വി​ധ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ പി​റ​വി​യും പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി വി​വി​ധ വ​ശ​ങ്ങ​ളും മു​ദ്ര​യു​ടെ ഉ​ള്ള​ട​ക്ക​മാ​വു​ന്നു. ഇ​തോ​ടൊ​പ്പം, അ​ര​നൂ​റ്റാ​ണ്ട് മു​ത​ൽ പ​തി​റ്റാ​ണ്ടു​ക​ൾ വ​രെ മു​മ്പ് ഖ​ത്ത​റി​ലെ​ത്തി വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലെ​ടു​ത്തും ക​ഠി​നാ​ധ്വാ​നം ചെ​യ്തും സം​രം​ഭ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ത്ത് വി​ജ​യം കൈ​വ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​വ​ഴി​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

മാ​ധ്യ​മം ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, പ്ര​വാ​സ എ​ഴു​ത്തു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ മു​സ​ഫ​ർ അ​ഹ​മ്മ​ദ്, വി.​എ. ക​ബീ​ർ, ഖ​ത്ത​റി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​ർ എ​ന്നി​വ​രു​ടെ കു​റി​പ്പു​ക​ളും വി​ശ​ക​ല​ന​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​മാ​യാ​ണ് ‘മു​ദ്ര’ വാ​യ​ന​ക്കാ​രി​ലെ​ത്തു​ന്ന​ത്.

പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ, ആ​ദ്യ​കാ​ല പ്ര​വാ​സി​ക​ൾ, വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamammudraQatarNewsIndia
News Summary - 'Mudra' as a sign of India-Qatar diplomatic friendship to readers
Next Story