സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsദോഹ: സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായ ഇടപെടൽ നടത്തേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപവിഭാഗമായ കരിയർ ആൻഡ് പ്രഫഷനൽ വിങ് (സ്പെയ്സ്) വനിതകൾക്കുവേണ്ടി സംഘടിപ്പിച്ച സംരംഭകത്വ അവബോധ സെഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിവും കർമശേഷിയുമുള്ള വനിതകൾ ക്രിയാത്മകമായ പാതകൾ കണ്ടെത്തി പുതിയ സാധ്യതകളുടെ ലോകം കീഴടക്കുന്നത് ഏറെ ശുഭകരമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലം നൽകുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നപക്ഷം വനിതകൾക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ കൊയ്യാൻ എമ്പാടും സാധ്യതകളുണ്ട്. പ്രവാസി വനിതകൾ ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.പരിശീലകരായ നിമ വി.എൻ, ഫൈസൽ അരിക്കോത്ത് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
വീട്ടിലിരുന്നും അല്ലാതെയും വനിതകൾക്ക് ചെയ്യാവുന്ന വ്യത്യസ്ത സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ചും ലഭ്യമായ അവസരങ്ങളെക്കുറിച്ചും പരിശീലകർ വിശദീകരിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായീൽ വയനാട്, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊട്ടപ്പുറം, സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, ജില്ല ഭാരവാഹികളായ മഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, മുഹമ്മദ് ലയിസ്, എൻ.പി. മജീദ്, മുനീർ മലപ്പുറം, ഷംസീർ മാനു എന്നിവർ സംബന്ധിച്ചു. പി.ടി. ഫിറോസ്, ഷാഹിദ് കുന്നപ്പള്ളി, ഇർഷാദ് ഷാഫി, ഹാഫിസ് പൊന്നാനി, ഷംസീർ മഞ്ചേരി, പി.കെ.അബ്ദുൽ ലത്തീഫ് ഇസ്മായീൽ ഒതുക്കുങ്ങൽ, മുഹമ്മദ് തൻസീം, റഹീം വള്ളിക്കുന്ന്, സാലിഹ് അത്തിക്കാവിൽ, സലാം വാഴക്കാട്, സമദ് കരിപ്പോൾ, മദനി വളാഞ്ചേരി, ഫാത്തിമ തസ്നീം, ആയിഷ വെങ്ങശ്ശേരി, ഇഷ സഹറിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.