വീട്ടിലിരുന്ന് മ്യൂസിയങ്ങൾ കാണാം
text_fieldsദോഹ: കോവിഡ് 19ൻെറ വ്യാപനം തടയാന്‍ വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഒറ്റ ക്ലിക്കില്‍ മ്യ ൂസിയം കാണാന്‍ അവസരം.
കോവിഡ് 19 പകരുന്നത് തടയാന്‍ മ്യൂസിയം അടച്ചിട്ടിട്ടുണ്ട്. എന്നാല്‍ ഒരു ക്ലിക്കിനും പ്രസ ്സിനോ അകലെ വെര്‍ച്വല്‍ മ്യൂസിയം കാണാനാകും. 2011ല്‍ 17 പങ്കാളി മ്യൂസിയങ്ങളോടൊപ്പം ആരംഭിച്ച ഗൂഗ്ള്‍ ആര്‍ട്ട് പ്രൊജക്ടില്‍ ലോകത്താകമാനമായി 70 രാജ്യങ്ങളിലെ 1200 മ്യൂസിയങ്ങളിലെ ഗ്യാലറികളും സ്ഥാപനങ്ങളും കാണാനാവും. ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് മുതൽ സെൻറർ പീറ്റേഴ്സ് ബര്‍ഗിലെ സ്റ്റേറ്റ് ഹെര്‍മിട്ടേജ് മ്യൂസിയവും ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയവും വരെ ഇതിലൂടെ കാണാനാവും. ലോകത്തിലെ വിവിധ മ്യൂസിയങ്ങള്‍ വീടുവിട്ടിറങ്ങാതെ ഡെസ്ക്ടോപ്പോ ലാപ്ടോപ്പോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ആപ് ഡൗണ്‍ലോഡ് ചെയ്ത് കാണാനാവുന്നതാണ്.
മ്യൂസിയത്തിലെ വസ്തുക്കള്‍ വളരെ അടുത്ത് കാണാനാവുമെന്ന പ്രത്യേകതയുമുണ്ട്. ഹൈറെസല്യൂഷന്‍ ഇമേജ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഫോട്ടോകളെല്ലാം വളരെ വിശദമായി കാണാനാവും.ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് കാണാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. മനോഹരമായ ഇൻറീരിയറും ഇരട്ട വളവുള്ള ഗോവണിയും ഉള്‍പ്പെടെ കാണാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.