മുശൈരിബ് വരുന്നു; വലിയ മെേട്രാ സ്റ്റേഷൻ നിരയിലേക്ക്
text_fieldsദോഹ: മുശൈരിബ് മെേട്രാ സ്റ്റേഷൻ നിർമ്മാണം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. സ്റ്റേഷെൻറ പ്രാഥമിക ഉരുക്ക് രൂപഘടന സ്ഥാപിച്ചതിന് ശേഷമുള്ള മൂടുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെേട്രാ സ്റ്റേഷനുകളിലൊന്നായി മുശൈരിബ് മാറും. റെഡ്, ഗ്രീൻ, ഗോൾഡ് എന്നീ മൂന്ന് മെേട്രാ പാതകളുടെ ഇൻറർസെക്ഷനാണ് മുശൈരിബ് സ്റ്റേഷൻ. 2022 ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളിലേക്കുള്ള ഫുട്ബോൾ േപ്രമികളുടെ യാത്രകൾ ഈ സ്റ്റേഷനിലൂടെയായിരിക്കുമെന്നതാണ് ഏറെ പ്രധാനപ്പെട്ടത്.
സ്റ്റേഷെൻറ പുറമേയുള്ള നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചതായി ഖത്തർ റെയിൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സ്റ്റോൺ റൂഫ് ക്ലാഡിംഗ് സംവിധാനമാണ് മുശൈരിബ് സ്റ്റേഷനിലുപയോഗിക്കുന്നത്. നിലവിൽ 2000ഓളം നിർമ്മാണ തൊഴിലാളികളാണ് ദോഹ മെേട്രായുടെ പ്രധാന സ്റ്റേഷനിൽ തൊഴിലിലേർപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടം നിർമ്മാണം പൂർത്തിയാകുന്ന ഖത്തർ റെയിലിെൻറ 37 സ്റ്റേഷനുകളിലൊന്ന് കൂടിയായിരിക്കും മുശൈരിബ് മെേട്രാ സ്റ്റേഷൻ. ഖത്തറിെൻറ പൊതുഗതാത മേഖലയിലെ ഏറ്റവും വലിയ പദ്ധ തികളിലൊന്നായാണ് ദോഹ മെേട്രാ നിരീക്ഷിക്കപ്പെടുന്നത്. ഗോൾഡ് ലൈനിെൻറ അവസാനഭാഗത്താണ് മുശൈരിബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.
മെേട്രാ പദ്ധതി വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും മുശൈരിബ് സ്റ്റേഷൻ നിർമ്മാണം നിർണായക ഘട്ടത്തിലാണെന്നും ഖത്തർ റെയിൽ മുതിർന്ന വക്താവ് ഡോ. മർകുസ് ദെംലർ പറഞ്ഞു. 2019ഓടെ മെേട്രാ പദ്ധതി പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 80 കിലോമീറ്ററോളം നീളത്തിലുള്ള പദ്ധതിയിൽ 63 കിലോമീറ്റർ ഭാഗവും ഭൂഗർഭ റെയിൽവേയാണ്. ലുസൈൽ ട്രാം പദ്ധതിയുടെ 38 കിലോമീറ്ററും കൂടി ഇതിനോടൊപ്പം ചേർക്കപ്പെടും. 2019ലാണ് ലുസൈൽ ട്രാം പദ്ധതിയും പ്രവർത്തനമാരംഭിക്കുകയെന്ന് നേരത്തെ ഖത്തർ റെയിൽ വ്യക്തമാ ക്കിയിരുന്നു. ലുസൈൽ ട്രാമിന് വേണ്ടിയുള്ള പ്രഥമ െട്രയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. മാർച്ച് അവസാനത്തോടെ ആദ്യ െട്രയിൻ ഖത്തറിലെത്തുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.