മ്യൂസീസ് ഹരിശങ്കർ ലൈവ് സെപ്റ്റംബർ ഒന്നിന്
text_fieldsദോഹ: മലയാളത്തിന്‍റെ അനുഗൃഹീത പിന്നണി ഗായകൻ ഹരിശങ്കറും പ്രഗതി ബാൻഡും ഒന്നിക്കുന്ന സംഗീത നിശക്ക് ദോഹ ഒരുങ്ങുന്നു.
കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവത്കരിച്ച കൂട്ടായ്മയായ 'മ്യൂസീസി'ന്റെ ബാനറിൽ സെപ്റ്റംബർ ഒന്നിനാണ് 'മ്യൂസീസ് 22 ഹരിശങ്കർ ലൈവ് ഇൻ ഖത്തർ'സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
മ്യൂസീസിന്റെ ലോഗോ പ്രകാശനവും ഹരിശങ്കർ ലൈവ് ഇൻ ഖത്തർ ഇവന്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും സൽവ റോഡ് എം.ആർ.എ റസ്റ്റാറന്റിൽ നടന്നു.
ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, പ്രമുഖ സാമൂഹിക പ്രവർത്തകനും വ്യവസായിയുമായി മുഹമ്മദ് ഈസ, ഡോം ഖത്തർ പ്രസിഡന്റ് മഷൂദ് തിരുത്തിയാട്, മുൻ ഐ.സി.സി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ തുടങ്ങിയ പ്രമുഖരും റേഡിയോ മലയാളം മാർക്കറ്റിങ് മാനേജർ നൗഫൽ, മീഡിയ പാർട്ണർമാരായ 'ഗൾഫ് മാധ്യമം'-അഡ്മിൻ- മാർക്കറ്റിങ് മാനേജർ ആർ.വി. റഫീഖ്, മീഡിയവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമേൽ, ടേസ്റ്റി ടീ മാനേജിങ് ഡയറക്ടർ അഷ്റഫ് എന്നിവർ ഉൾപ്പെടെ പരിപാടിയുടെ മുഴുവൻ പ്രായോജകരും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
സെപ്റ്റംബർ ഒന്നിന് അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി.
ടേസ്റ്റി ടീ മുഖ്യ പ്രായോജകരാവും. പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. റഹീപ് മീഡിയയുമായി സഹകരിച്ചാണ് മുസിസ് 22 നടക്കുന്നത്.
ഖത്തറിൽ തുടർന്നും വിവിധ കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി മുസീസ് ടീം പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 33130070 ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.