Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളി കേട്ടിരുന്ന...

കളി കേട്ടിരുന്ന കാലം...

text_fields
bookmark_border
കളി കേട്ടിരുന്ന കാലം...
cancel
camera_alt

ഇറ്റലി പ്രധാനമന്ത്രിയായിരുന്ന ബെനിറ്റോ മുസോളിനി

Listen to this Article

ആദ്യമായി ബ്രോഡ്​കാസ്റ്റ്​ ചെയ്യപ്പെട്ട ലോകകപ്പായി 1930 ഇറ്റാലിയ. റേഡിയോ വഴിയായിരുന്ന മത്സരങ്ങളുടെ തത്സമയ വിവരണം നൽകിയത്​. ജർമനിയിലെയോ​ ഹോളണ്ടിലെയോ പോലെ വ്യക്​തികൾക്ക്​ റേഡിയോ സ്വന്തമായി ഉപയോഗിക്കാൻ അന്ന്​ ഇറ്റലിയിൽ അനുമതിയില്ലായിരുന്നു. എന്നാൽ, പൊതു സ്ഥലങ്ങളിൽ ​സ്ഥാപിക്കുന്ന റേഡിയോ വഴി ജനങ്ങൾ കളി കേട്ടിരുന്നു. ​റേഡിയോക്ക്​ വ്യാപകമായി പ്രചാരം നൽകുന്നതിൽ ആ ലോകകപ്പിന്​ വലിയ പങ്ക്​ വഹിക്കാനും കഴിഞ്ഞു. ചില സ്​റ്റേഡിയങ്ങളിൽ ഗാലറി നിറഞ്ഞില്ലെങ്കിൽ റേഡിയോ വഴി കാണികളോട്​ എത്തിച്ചേരാൻ ആഹ്വാനം ചെയ്തിരുന്നതായും, അങ്ങനെ ഫാക്ടറികളിൽ നിന്നും മറ്റും കാണികളെ എത്തിച്ചതായും ഫുട്​ബാൾ ചരിത്രകാരന്മാർ എഴുതുന്നു.

'പ്രൊപഗാൻഡയോട്​ നോ'

മുസോളിനിയുടെ ഫാസിസ്റ്റ്​ പ്രൊപഗാൻഡ ഇറ്റലിയിൽ തന്നെ തളച്ചിടാൻ വിദേശരാജ്യങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ബ്രിട്ടണിൽ നിന്നും ഒരു മാധ്യമപ്രവർത്തകൻ പോലും കളി റിപ്പോർട്ട്​ ചെയ്യാൻ ഇറ്റലിയിൽ എത്തിയില്ല. അതിനാൽ ബ്രിട്ടീഷ്​ പത്രങ്ങളിൽ ലോകകപ്പിന്‍റെ ഒരു വരി വാർത്ത പോലും പ്രസിദ്ധീകരിച്ചുമില്ല. ജർമനി, ഫ്രാൻസ്​, നെതർലൻഡ്​സ്​ ടീമുകൾ കളിച്ചെങ്കിലും പത്ര വാർത്തകൾ പരിമിതപ്പെടുത്തി.

മുസോളിനി ട്രോഫി

ലോകകപ്പ്​ ജേതാക്കൾക്കുള്ള ഔദ്യോഗിക കിരീടമായ യുൾറിമേ ട്രോഫിക്കു മുകളിൽ തന്‍റെ ട്രോഫി നൽകാനും ഇറ്റാലിയൻ ഏകാധിപതി മുസോളിനി ശ്രമിച്ചു. വിജയികൾക്ക്​ യുൾറിമേ ട്രോഫി നൽകിയതിനൊപ്പം, ആറിരട്ടി വലിപ്പമുള്ള ഒരു സ്​പെഷ്യൽ ട്രോഫിയും സമ്മാനിച്ചു.

മുസോളിനി ഹിറ്റ്​ലർ കൂടികാഴ്ച

ലോകകപ്പും കഴിഞ്ഞ്​ ടീമുകളെല്ലാം മടങ്ങി നാലാം ദിനമായിരുന്നു വിശേഷപ്പെട്ടൊരു ചരിത്ര നിമിഷത്തിന്​ ഇറ്റലിയിലെ വെനിസ്​ സാക്ഷിയായത്​. ഫാസിസ്റ്റ്​ പാർട്ടി തലവൻ മുസോളിനിയും ജർമൻ നാസി ഭരണാധികാരി അഡോൾഫ്​ ഹിറ്റ്​ലറും തമ്മിലെ ആദ്യ കൂടികാഴ്ച നടന്നു. പുതിയൊരു അച്ചുതണ്ട്​ ശക്​തിയുടെ തുടക്കവും, ലോകഗതി മാറ്റിമറിച്ച രണ്ടാം ലോകയുദ്ധ ആരംഭത്തിന്‍റെ ത ഈ കൂടികാഴ്ചച്ച.

ഫെഡറേൽ 102; ഔദ്യോഗിക പന്ത്​

1934 ഇറ്റലി ലോകകപ്പിന്​ ഉപയോഗിച്ച പന്തിലുമുണ്ടായിരുന്നു രാഷ്ട്രീയം. അക്കാലത്ത്​ ബ്രിട്ടനായിരുന്നു പന്ത്​ നിർമാണത്തി​ൽ പ്രബലർ. ബ്രിട്ടനിൽ നിന്നും കയറ്റി അയക്കുന്ന പന്തുകളായിരുന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മൈതാനങ്ങളിൽ ആവേശം പടർത്തിയത്​. എന്നാൽ, ലോകകപ്പിനെ ഫാസിസ്റ്റ്​ ദേശീയതയുടെ പ്രതീകമാക്കാൻ ഒരുങ്ങിയ മുസോളിനി പന്ത്​ സ്വന്തം നാട്ടിൽ നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെ, ഇറ്റലിയിൽ തന്നെ നിർമിച്ച 'ഫെ​ഡറേൽ 102' (Federale 102) 1934 ലോകകപ്പിന്‍റെ ഔദ്യോഗിക പന്തായി മാറി. പതിവായി ഉപയോഗിച്ചിരുന്ന 12 പാനലിനു പകരം, 13 പോളിഗോനൽ പാനൽ ഉപയോഗിച്ചായിരുന്നു പന്ത്​ നിർമാണം. തുകൽ ലെയ്​സിനു പകരം ബ്രൗൺ കോട്ടൺ ഉപയോഗിച്ച്​ തുന്നിയായിരുന്നു പന്തിന്‍റെ നിർമാണം. കളിക്കാർക്ക്​ ഹെഡ്​ ചെയ്യുമ്പോൾ പന്ത്​ കൂടുതൽ മൃദുലമാവാൻ ഈ പരീക്ഷണം സഹായകമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup
News Summary - Mussolini Trophy
Next Story