നൂറു ഭിന്നശേഷി കുട്ടികൾക്ക് കൂടി പുതുജീവിതമേകാൻ മുതുകാട്
text_fieldsദോഹ: ജാലവിദ്യയുടെ ലോകത്തേക്ക് ഭിന്നശേഷിക്കാരെ ൈകപടിച്ച് അവർക്ക് മാനസിക വളർച്ച നൽകാൻ ലക്ഷ്യമിട്ടുള്ള മജീഷ്യൻ ഗോപിനാഥ് മുതുകാടിെൻറ യാത്ര പുതിയ ലക്ഷ്യത്തിലേക്ക്. തിരുവനന്തപുരത്ത് മുതുകാടിെൻറ നേതൃത്വത്തിൽ തുടങ്ങിയ മാജിക് അക്കാദമിയായ മാജിക് പ്ലാനറ്റിൽ ഇത്തരക്കാരായ നൂറുകുട്ടികൾക്ക് കൂടിയുള്ള പരിശീലനകേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം (െഎ.എം.എഫ്) നടത്തിയ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പൂജപ്പുരയിലാണ് 1996ൽ മാജിക് പ്ലാനറ്റ് പ്രവർത്തിച്ചുതുടങ്ങിയത്. സെറിബ്രൽ പാൾസി, ഒാട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികൾക്കും തെരുവ് മാന്ത്രികർക്കുമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ചൈൽഡ് ഡവലപ്മെൻറ് സെൻറർ (സി.ഡി.സി) നേതൃത്വത്തിലാണ് വിവിധ ജില്ലകളിൽ നിന്ന് ഇവിടേക്ക് കുട്ടികളെ തെരെഞ്ഞടുത്ത്.
കുട്ടികൾക്ക് ശാസ്ത്രീയമാർഗത്തിലൂടെ ജാലവിദ്യയിൽ പരിശീലനം നൽകി. മാസങ്ങൾ പിന്നിട്ടതോടെ ഇവരിൽ നല്ല മാനസിക വളർച്ച ഉണ്ടാവുന്നതായി കണ്ടെത്തി. പ്രവേശന പാസ് എടുത്ത് രാവിലെ മുതൽ വൈകുന്നേരം വരെ പൊതുജനങ്ങൾക്ക് അക്കാദമിയുടെ വിവിധ പരിപാടികൾ ആസ്വദിക്കാം. ഇവർക്ക് മുന്നിൽ കുട്ടികൾ ജാലവിദ്യ കാണിക്കും. സർക്കാറിെൻറ നിർദേശാനുസരണം സി.ഡി.സി നടത്തിയ പഠനത്തിൽ ജാലവിദ്യ കാണിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന പ്രോൽസാഹനം കുട്ടികളിൽ നല്ല മാനസിക വളർച്ച ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തെരുവിൽ ജാലവിദ്യ കാണിച്ച് ഉപജീവനം നടത്തുന്നവർക്കും പ്രവേശനം നൽകിയിട്ടുണ്ട്. ഇവരും അക്കാദമിയിൽ ഷോയിൽ പെങ്കടുക്കുന്നുണ്ട്. എല്ലാവർക്കും മാസംതോറും മികച്ച വേതനം നൽകുന്നുണ്ട്. കുട്ടികൾക്ക് പരിശീലനവും പ്രദർശനവും നടത്താനായി 2017 ഒക്ടോബർ 31ന് എംപവർ എന്ന പേരിൽ പ്രത്യേക കേന്ദ്രവും തുടങ്ങി. രണ്ട് വിഭാഗങ്ങളിലായും സ്വന്തമായി വീടില്ലാത്തവർക്കായി അക്കാദമിയോട് ചേർന്ന് വീടുകളുടെ സമുഛയം നിർമിച്ചുനൽകി.
പ്രവാസികളടക്കമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സഹായം കൊണ്ടാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. സർക്കാർ സഹകരണത്തോടെ നൂറുഭിന്നശേഷിക്കാർക്ക് കൂടി പരിശീലനം നൽകാനായി ആർട്ട് സെൻറർ തുടങ്ങുകയാണ്ഭാവി പദ്ധതി. 2019 ഒക്ടോബർ 31ന് കേന്ദ്രം പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം. ഒാട്ടിസം പോലുള്ളവ ബാധിച്ച കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകും. ജാലവിദ്യയിൽ പ്രത്യേക പരിശീലനം നൽകിയാൽ ഇവരുടെ മാനസിക വളർച്ചയിൽ പുരോഗതി ഉണ്ടാകുമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പുതിയ കേന്ദ്രത്തിന് സാമ്പത്തിക സഹായമടക്കമുള്ളവ നൽകാൻ എല്ലാവരും തയാറാകണമെന്നും മുതുകാട് പറഞ്ഞു.ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷഫീഖ് അറക്കൽ സ്വാഗതവും സെക്രട്ടറി ഒാമനക്കുട്ടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.