എെൻറ പെരുന്നാൾ
text_fieldsദോഹ: നാടും വീടും വിട്ട്, പരിചിതമല്ലാത്ത കാലാവസ്ഥയിലേക്ക് ജോലിതേടിയെത്തി മരുഭൂമിയെ പൂന്തോട്ടമാക്കി മാറ്റുന്നവരാണ് പ്രവാസികൾ. പെരുന്നാളും ഉത്സവവും ആഘോഷങ്ങളും തുടങ്ങി എല്ലാറ്റിനും പ്രവാസമണ്ണിൽ പുതുമയുണ്ടാവും. അതിരാവിലെ പെരുന്നാൾ നമസ്കാരവും ശേഷം ഉറക്കവും പിന്നെയൊരു ബിരിയാണിയും എന്നാണ് ബാച്ചിലർ റൂമുകളുടെ പതിവ്.
എന്നാൽ, അവധി ആഘോഷിക്കാനായി ഇറങ്ങുന്നവരും കുറവല്ല. കോവിഡ് കാലത്ത് വിനോദസഞ്ചാരങ്ങൾക്കും കൂട്ടായ്മകൾക്കും പാർട്ടികൾക്കും പരിമിതികളുണ്ട്.
ഇവിടെ, പെരുന്നാളും ഓണവും ക്രിസ്മസും വന്നാലും തിരക്കൊഴിയാത്ത ചിലരുണ്ട്. അവർക്ക്, മറ്റു ദിനങ്ങൾ പോലെ തന്നെയാണ് പെരുന്നാളും. ചിലപ്പോൾ ആ ദിവസം േജാലിയിൽ പതിവിലേറെ തിരക്ക് കൂടിയേക്കും. അവർക്ക്, രണ്ടു വർഷത്തെ അവധിയില്ലാത്ത ജോലിക്കൊടുവിൽ നാട്ടിലേക്ക് അവധിക്കുള്ള മടക്കയാത്രയാണ് പെരുന്നാളും ഓണവും ഉത്സവവുമെല്ലാം. അങ്ങനെ ചിലരുടെ പെരുന്നാൾ കഥയാണ് 'ഗൾഫ് മാധ്യമം' പങ്കുവെക്കുന്നത്. ഇവർ വലിയൊരു സമൂഹത്തിെൻറ പ്രതിനിധികൾ മാത്രമാണ്.
പെരുന്നാളും ആഘോഷവുമെല്ലാം പേരിൽ മാത്രം ഒതുങ്ങുന്ന വലിയ സമൂഹമാണ് പ്രവാസത്തിലെ സവിശേഷത. ടാക്സി ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ, കഫറ്റീരിയ, സൂപ്പർമാർക്കറ്റ്, മാൾ ജീവനക്കാർ, അവശ്യ സർവിസുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി വലിയൊരു സമൂഹം ആഘോഷത്തിനിടയിലും തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.