ദോഹയിൽ എൻ. രാജേഷിെൻറ സൗഹൃദം പൂത്തകാലം
text_fieldsഇന്നലെ രാവിലെ രാജേഷിെൻറ വിയോഗവാർത്ത കേട്ടപ്പോൾ ഒരു സംശയം. മലയാള മാധ്യമരംഗത്ത് അറിയുന്ന പല രാജേഷുമാർ ഉള്ളതുകൊണ്ട് ഞാനറിയുന്ന ഈ രാജേഷ് തന്നെയാണോ അത് എന്ന സംശയം ഏറി. അത് ഈ രാജേഷാവരുതേ എന്ന മനസ്സോടെ കൈയിലുണ്ടായിരുന്ന ഫോട്ടോ സഹിതം ദോഹയിലെ 'ഗൾഫ്മാധ്യമം' ഓഫിസുമായി ബന്ധപ്പെട്ടു. സ്വന്തം സഹപ്രവർത്തകെൻറ മരണവാർത്തയറിഞ്ഞ് വേദനിക്കുന്ന സ്വരത്തോടെ അവർ അത് ശരിവെക്കുകയായിരുന്നു. 'ആശുപത്രിയിലായിരുന്നു, എന്നാലും ഇത്ര വേഗത്തിൽ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വല്ലാത്തൊരു ആഘാതമായി' -അവർ പറഞ്ഞു.
രാജേഷുമായി ഏറെക്കാലത്തെ വലിയ സൗഹൃദമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ദോഹയിൽ 2011ൽ നടന്ന ഏഷ്യൻ കപ്പ് റിപ്പോർട്ട് ചെയ്യാൻ മറ്റു രാജ്യങ്ങളിൽനിന്ന് വന്ന മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഫുട്ബാൾപ്രേമികൂടിയായ എൻ. രാജേഷ് എന്ന 'മാധ്യമം' പ്രതിനിധിയുമുണ്ടായിരുന്നു. ദോഹയിലെ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) കൂട്ടായ്മയിലെ മാധ്യമപ്രവർത്തകരുമായി ആ നാളുകളിൽ നല്ലൊരു ചങ്ങാത്തം രാജേഷ് പങ്കിട്ടു. മനോരമ ദുബൈ ലേഖകൻ വിനോദ് ജോൺ, കൈരളി ദോഹ റിപ്പോർട്ടർ ബിജോയ്, അന്നത്തെ ഗൾഫ്മാധ്യമം ദോഹ ബ്യൂറോ ചീഫ് കബീർ തുടങ്ങിയവരോടൊപ്പം ഞങ്ങൾ സ്റ്റേഡിയത്തിൽ ഫുട്ബാൾ കാണാനിരുന്നു. ഒരു ഫുട്ബാൾപ്രേമികൂടിയായ സ്പോർട്സ് ലേഖകൻ രാജേഷ് ഞങ്ങളോടൊക്കെ കുശലംപറഞ്ഞും തമാശപറഞ്ഞും ചിരിച്ചും കഴിഞ്ഞ നിമിഷങ്ങളാണ് വിയോഗ വാർത്ത കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത്. അതിനകം രാജേഷ് ഞങ്ങളുടെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു. ആ ഒരാഴ്ചക്കാലം ഇവിടത്തെ മാധ്യമപ്രവർത്തകരുമായി നല്ല സൗഹൃദമാണ് രാജേഷ് പങ്കിട്ടത്. നാട്ടിലേക്കു തിരിക്കുന്നതിെൻറ ഒരു ദിവസം മുമ്പ് ഞങ്ങളെല്ലാവരും കമാൽ വരദൂരിെൻറ നേതൃത്വത്തിൽ ഒത്തുകൂടി. ആ ഒത്തുചേരലിൽ രാജേഷും വിനോദും കമാലും അവരുടെ മാധ്യമരംഗത്തെ വ്യത്യസ്ത അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവെച്ചു.
പിന്നീടൊരിക്കൽ നാട്ടിൽ പോയപ്പോൾ സൗഹൃദത്തിെൻറ ഓർമകൾ പങ്കിടാൻ കോഴിക്കോട്ടുവെച്ച് രാേജഷുമായി ഫോണിൽ സംസാരിച്ചിരുന്നു. ഏറെക്കാലത്തെ സൗഹൃദമുള്ള ഒരാളോട് സംസാരിക്കുന്നപോലെയാണ് ചുരുങ്ങിയ ദിവസം മാത്രം ഒരുമിച്ചുണ്ടായിരുന്ന എന്നോട് അന്ന് രാജേഷ് സംസാരിച്ചത്. പിന്നീട് കാണാനിടയായിട്ടില്ല. അന്നത്തെ ആ നല്ല നിമിഷങ്ങളാണ് ഈ ദുഃഖവാർത്ത കേട്ടപ്പോൾ മനസ്സിലോടിയെത്തിയതും.
പ്രിയ രാജേഷേ... ദുഃഖത്തോടെ വിട, ആ നഷ്ടം മാധ്യമത്തിനെന്നപോലെ മാധ്യമലോകത്തിനും തീരാദുഃഖമാണ്. നല്ല മനുഷ്യരെ ദൈവം നേരേത്ത വിളിക്കും എന്ന് കേട്ടിട്ടില്ലേ, ആ വിശ്വാസത്തിൽ രാജേഷിെൻറ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഐ.എം.എഫ് അനുശോചിച്ചു
ദോഹ: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗവുമായ എന്‍. രാജേഷിെൻറ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) അനുശോചിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെ മുന്‍നിര നേതാക്കളിലൊരാളായിരുന്ന അദ്ദേഹം കായിക റിപ്പോര്‍ട്ടിങ്ങിലുൾപ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്. 2011ൽ ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍നിന്നെത്തിയ എന്‍. രാജേഷ് ഉൾപ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐ.എം.എഫ് സ്വീകരണം നല്‍കിയിരുന്നു. അദ്ദേഹത്തിെൻറ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.