വനിത സംരംഭകർക്ക് ഊർജം പകർന്ന് നടുമുറ്റവും കെ.ഇ.സിയും
text_fieldsദോഹ: നടുമുറ്റം ഖത്തർ, കേരള എന്റർപ്രണേഴ്സ് ക്ലബുമായി (കെ.ഇ.സി) സഹകരിച്ച് സംരംഭകർക്കായി ശിൽപശാല സംഘടിപ്പിച്ചു. ‘എംപവ്-ഹെർ’ എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചത്.
സാതർ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഡോ. ഷീല ഫിലിപ്പോസ്, മുഹമ്മദ് നൈസാം, അൽതാഫ് സൈഫുദ്ദീൻ എന്നിവർ പാനലിസ്റ്റുകളായി. വനിത സംരംഭകരായ ഹഫീല, ഫാത്തിമ സുഹറ എന്നിവർ സദസ്സുമായി സംരംഭകത്വ അനുഭവങ്ങൾ പങ്കുവെച്ചു.
ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ മാർഗ നിർദേശങ്ങൾ, സാധ്യതകൾ, ഗവൺമെന്റ് നടപടികൾ തുടങ്ങിയവ പാനലിസ്റ്റുകൾ വിശദീകരിച്ചു. പുതിയ സംരംഭകത്വവുമായി ബന്ധപ്പെട്ടുള്ള സദസ്സിന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകി.
നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി, കെ.ഇ.സി പ്രസിഡന്റ് മജീദലി, വൈസ് പ്രസിഡന്റ് റസാഖ്, നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന കരിയാടൻ, ഹുമൈറ വാഹദ്, മുബശ്ശിറ ഇസ്ഹാഖ്, രജിഷ പ്രദീപ്, ജമീല മമ്മു, സജ്ന സാക്കി, നുഫൈസ, കെ.ഇ.സി എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.