Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ടു​മു​റ്റം...

ന​ടു​മു​റ്റം ‘ബു​ക്സ്വാ​പ്’ ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
bookswap
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടു​കൂ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കൈ​മാ​റ്റം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​യ ‘ബു​ക്സ്വാ​പ് 2024’ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. സ്കൂ​ളു​ക​ളി​ൽ വ​ർ​ഷാ​വ​സാ​ന പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​തോ​ടു​കൂ​ടി​യാ​ണ് ബു​ക്സ്വാ​പ് ആ​രം​ഭി​ക്കു​ന്ന​ത്.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സാ​മ്പ​ത്തി​ക ചെ​ല​വ് ചു​രു​ക്കു​ക, വി​ദ്യാ​ഭ്യാ​സം പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ക തു​ട​ങ്ങി​യ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റ്റം ന​ട​ത്തി​വ​രു​ന്ന​ത്. 25 മു​ത​ൽ 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ്കൂ​ളു​ക​ൾ​ക്ക് വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള സ​മ​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. നു​ഐ​ജ​യി​ലെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം ഓ​ഫി​സി​ൽ വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യാ​ണ് ബു​ക്സ്വാ​പ്പി​ന് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 25 ന് ​ഡി.​പി.​എ​സ്, ഡി.​പി.​എ​സ് മൊ​ണാ​ർ​ക്, പൊ​ഡാ​ർ പേ​ൾ, ബി​ർ​ള, ഡി.​ഐ.​എം.​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ. 26ന് ​എം.​ഇ.​എ​സ്, സ്പ്രി​ങ് ഫീ​ൽ​ഡ്, ഒ​ലീ​വ്, ഗ്രീ​ൻ വു​ഡ്, സ്കോ​ളേ​ഴ്സ്, എം.​ഇ.​എ​സ്. 27ന് ​ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ, നോ​ബ്ൾ സ്കൂ​ൾ, രാ​ജ​ഗി​രി, ഗ​ലീ​ലി​യോ. 28ന് ​ഭ​വ​ൻ​സ്, ല​യോ​ള, ശാ​ന്തി​നി​കേ​ത​ൻ. 29ന് ​അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ സ്കൂ​ളു​ക​ളു​ടെ​യും പു​സ്ത​ക കൈ​മാ​റ്റം ന​ട​ക്കും. ര​ണ്ടാ​ഴ്ച​യാ​യി

വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ന​ടു​മു​റ്റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ സ്കൂ​ളു​ക​ളു​ടെ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ള്‍ വ​ഴി പു​സ്ത​ക​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ൾ ത​ന്നെ നേ​രി​ട്ട് കൈ​മാ​റ്റം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 70064822, 66602812 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsBookswap
News Summary - Nadumuttam Bookswap from monday onwards
Next Story