Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​യ​നാ​ടി​നെ...

വ​യ​നാ​ടി​നെ ചേ​ർ​ത്തു​പി​ടി​ച്ച് ന​ടു​മു​റ്റം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Nadumuttam Onam celebration
cancel
camera_alt

ന​ടു​മു​റ്റം ഓ​ണാ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു

ദോ​ഹ: വ​യ​നാ​ട് മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല​യെ ചേ​ർ​ത്തു പി​ടി​ച്ച് ‘ഈ ​ഓ​ണം വ​യ​നാ​ടി​നൊ​പ്പം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ടു​മു​റ്റം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം അ​ണി നി​ര​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും 500ല​ധി​കം പേ​ർ​ക്ക് സ​ദ്യ വി​ള​മ്പി​യു​മാ​ണ് ന​ടു​മു​റ്റം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ഓ​ണ​ക്ക​ള മ​ത്സ​ര​ത്തി​ലെ ആ​ശ​യ​വും വ​യ​നാ​ടി​നൊ​പ്പ​മെ​ന്ന​താ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച സ്പോ​ൺ​സ​ർ​ഷി​പ് തു​ക​യു​ടെ വ​ലി​യൊ​രു ഭാ​ഗം വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ സം​സാ​രി​ച്ചു. ന​ടു​മു​റ്റ​ത്തി​ന്റെ വി​വി​ധ ഏ​രി​യ​ക​ൾ ത​മ്മി​ൽ ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ മ​ദീ​ന ഖ​ലീ​ഫ ജേ​താ​ക്ക​ളാ​യി.

ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ന​ടു​മു​റ്റം വൈ​സ് പ്ര​സി​ഡ​ന്റ് ല​ത കൃ​ഷ്ണ നേ​തൃ​ത്വം കൊ​ടു​ത്തു. ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​ത്വി​മ ത​സ്നീം, വൈ​സ് പ്ര​സി​ഡ​ന്റ് റു​ബീ​ന മു​ഹ​മ്മ​ദ് കു​ഞ്ഞി, ക​ൺ​വീ​ന​ർ​മാ​രാ​യ ഹു​ദ എ​സ്.​കെ, സു​മ​യ്യ താ​സീ​ൻ, ട്ര​ഷ​റ​ർ റ​ഹീ​ന സ​മ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​കീ​ന അ​ബ്ദു​ല്ല, സ​ജ്ന സാ​ക്കി, ര​ജി​ഷ, അ​ജീ​ന അ​സീം, ഖ​ദീ​ജാ​ബി നൗ​ഷാ​ദ്, മു​ബ​ഷി​റ ഇ​സ്ഹാ​ഖ്, വാ​ഹി​ദ ന​സീ​ർ, അ​ഹ്സ​ന ക​രി​യാ​ട​ൻ , ജ​മീ​ല മ​മ്മു, ഫ​രീ​ദ, ഹ​നാ​ൻ ,നി​ജാ​ന പി.​പി, ഹു​മൈ​റ വാ​ഹി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ആ​ബി​ദ സു​ബൈ​ർ, ബ​ബീ​ന ബ​ഷീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNadumuttam Onam celebration
News Summary - Nadumuttam Onam celebration
Next Story