നമീബിയയുടെ പട്ടിണി മാറ്റാൻ ഖത്തറിന്റെ സഹായം
text_fieldsദോഹ: ആഫ്രിക്കൻ രാജ്യമായ നമീബിയക്ക് അരലക്ഷത്തിലേറെ ഭക്ഷ്യകിറ്റുകളുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ പ്രത്യേക സഹായ കപ്പലെത്തി. 58,000ത്തോളം ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടുന്ന 1745 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ് പ്രത്യേക കപ്പൽ ദോഹയിൽനിന്ന് നമീബിയയുടെ തീരമേഖലയായ ഇറോങ്കോയിലെത്തിയത്.
നമീബിയയിൽ മരുഭൂവത്കരണം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലെ പട്ടിണിക്ക് ആശ്വാസമായാണ് ഖത്തറിന്റെ വൻതോതിലുള്ള സഹായം എത്തിയത്. നേരത്തേ വിമാനമാർഗവും ഖത്തറിൽനിന്ന് അടിയന്തര സഹായം നമീബിയയിൽ എത്തിയിരുന്നു. ആദ്യഘട്ടത്തിൽ 5500 ഭക്ഷ്യ കിറ്റുകളുമായി 180 ടൺ വസ്തുക്കളാണ് ഇവിടെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.