സ്തനാർബുദത്തിനെതിരെ നസീം ഹെൽത്ത് കെയറിന്റെ ‘കാൻ വാക്കത്തൺ’
text_fieldsദോഹ: സ്തനാർബുദത്തിനെതിരെ ബോധവത്കരണ സന്ദേശവുമായി നസീം ഹെൽത്ത് കെയറിന്റെ ‘കാൻ വാക്കത്തൺ’ ശ്രദ്ധേയമായി. ആസ്പയർ പാർക്കിൽ വെള്ളിയാഴ്ച അതിരാവിലെ ആരംഭിച്ച വാക്കത്തണിൽ 350ലേറെ പേർ പങ്കെടുത്തു. സ്തനാർബുദത്തെക്കുറിച്ചും അത് നേരത്തേ കണ്ടെത്തുന്നതിനെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തെ അതിജീവിച്ച ഫാത്തിമ മാപ്പാരിയുടെ സാന്നിധ്യവും വാക്കുകളും പങ്കെടുക്കാനെത്തിയവർക്ക് പ്രചോദനം പകർന്നു. അർബുദ അതിജീവനയാത്രയും രോഗം നേരത്തേ കണ്ടെത്തലിന്റെയും ചികിത്സയുടെയും പ്രാധാന്യം അവർ വിശദീകരിച്ചു. സ്തനാർബുദത്തിനെതിരെ പോരാടുന്ന സമൂഹത്തിനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.