രണ്ട് അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി നസീം ഹെൽത്ത് കെയർ
text_fieldsദോഹ: ഹെൽത്ത് കെയർ ഏഷ്യ അവാർഡ് നേട്ടത്തിന്റെ തിളക്കത്തിൽ ഖത്തറിലെ പ്രമുഖ ആരോഗ്യകേന്ദ്രമായ നസീം ഹെൽത്ത് കെയർ. പ്രൈമറി കെയർ പ്രൊവൈഡർ ഓഫ് ദി ഇയർ-ഖത്തർ, ഹോം കെയർ ഇനീഷ്യേറ്റിവ് ഓഫ് ദി ഇയർ -ഖത്തർ എന്നിവക്കുള്ള പുരസ്കാരങ്ങളാണ് നസീമിന് ലഭിച്ചത്. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ മുഹമ്മദ് ഷാനവാസ് അവാർഡുകൾ ഏറ്റുവാങ്ങി.
മികച്ച ചികിത്സാസൗകര്യവും ആധുനിക വത്കരണവുമാണ് ഹെല്‍ത്ത് കെയര്‍ ഏഷ്യ അവാര്‍ഡില്‍ നസീമിന് തിളക്കമുള്ള നേട്ടം സമ്മാനിച്ചത്. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചേര്‍ന്നാണ് ഓരോ മേഖലയിലെയും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തത്. ഫലപ്രദവും സൗകര്യപ്രദവുമായ ദന്തപരിചരണം ഉറപ്പാക്കുന്നതിനായി ആരംഭിച്ച മൊബൈല്‍ ഡെന്റല്‍ യൂനിറ്റാണ്
ഹോംകെയർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ അവാർഡ് നസീമിന് സമ്മാനിച്ചത്. ഏഴു ശാഖകളിലൂടെ 95 വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള 90,000ത്തോളം രോഗികളെ ഓരോ മാസവും പരിചരിക്കുന്ന നസീമിന്റെ പ്രാഥമിക ചികിത്സാ രംഗത്തെ പ്രവർത്തനവും അംഗീകരിക്കപ്പെട്ടു. ആരോഗ്യസേവനത്തിനായി സമീപിക്കുന്ന എല്ലാ രോഗികൾക്കും ഏറ്റവും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ നസീം ഉറപ്പുനൽകുന്നതായി നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും 33 ഹോൾഡിങ്സ് സി.എം.ഡിയുമായ മുഹമ്മദ് മിയാൻദാദ് വി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.