ദേശീയ ദിനം: സ്വകാര്യ മേഖലയിൽ ഒരു ദിവസം അവധി
text_fieldsദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യ മേഖലകളിൽ ഒരു ദിവസം അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. രാജ്യത്തെ തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു ദിവസം വേതനത്തോടെയുള്ള അവധി ദിനമായിരിക്കുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചു.
അതേസമയം, അവധി ദിനത്തിൽ ജോലിചെയ്യേണ്ടി വരുന്ന തൊഴിലാളികൾ തൊഴിൽ നിയമത്തിലെ വകുപ്പ് 74ലെ നിബന്ധന പ്രകാരം ഓവർടൈം ഉൾപ്പെടെ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും. ദേശീയ ദിനം പ്രമാണിച്ച് പൊതുമേഖല സ്ഥാപനങ്ങൾക്ക് ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ടു ദിവസമാണ് അവധി പ്രഖ്യാപിച്ചത്.
ബാങ്കുകൾക്കും ധനവിനിമയ സ്ഥാപനങ്ങൾക്കും ഇതേ ദിവസം അവധിയാണ്. വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയും തുടർന്നുള്ള രണ്ടു ദിവസം ദേശീയദിന അവധിയുമായതിനാൽ ചൊവ്വാഴ്ച മാത്രമായിരിക്കും അടുത്ത പ്രവൃത്തിദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.