ദേശീയദിനം 18ന്; എയർഷോകൾ ഇന്നുമുതൽ
text_fieldsദോഹ: ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായ എയർഷോകൾക്ക് ഇന്നു തുടക്കമാകും. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. 1878 ഡിസംബർ 18ന് ഖത്തറിെൻറ ഭരണസാരഥ്യം ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി ഏറ്റെടുത്തതിെൻറ സ്മരണക്കായാണ് എല്ലാ വർഷവും ഡിസംബർ 18ന് ഖത്തർ ദേശീയദിനം ആഘോഷിച്ചുവരുന്നത്. പ്രധാന ആഘോഷകേന്ദ്രമായ ദർബുസ്സാഇ ഇന്ന് തുറക്കും. ഇതോടൊപ്പം പ്രത്യേക എയര്‍ഷോകള്‍ കാണാന്‍ ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി സ്വദേശികളേയും വിദേശികളേയും വിവിധ കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍ എയര്ഷോ അരങ്ങേറും. ഖത്തര്‍ പതാകയുമായി പാരാൈഗ്ലഡര്മാര് പറക്കുന്നതും കരിമരുന്നു പ്രയോഗവും ഇന്ന് വൈകീട്ട് നാലുമുതല്‍ ആറുവരെ ആസ്പയര് പാര്‍ക്കില്‍ കാണാനാവും. വെള്ളിയാഴ്ച രാവിലെ കോര്‍ണിഷില്‍ പരിശീലനപ്പറക്കല്‍ നടക്കും.
ഞായറാഴ്ച ദർബുസ്സാഇയില് വൈകീട്ട് നാലു മുതല്‍ ആറുവരെ എയര്ഷോ അരങ്ങേറും. ഡിസംബര്‍ 17ന് കതാറയില്‍ വൈകിട്ട് നാലിനാണ് എയര്ഷോ അരങ്ങേറുക. ഖത്തര്‍ ദേശീയദിനത്തില്‍ കോര്‍ണിഷില്‍ ആഘോഷ പരിപാടികളോടൊപ്പം എയര്‍ഷോയും അരങ്ങേറും.‘ശ്രേഷ്ഠതയിലേക്കുള്ള വഴി കഠിനമാണ്’ അഥവാ ‘അൽ മആലീ കായ്ദഹ്...’ എന്നതാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം. സാംസ്കാരിക കായികമന്ത്രാലയമാണ് മുദ്രാവാക്യം പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ഖത്തറിെൻറ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ മകൻ ശൈഖ് അലി ബിൻ ജാസിമിനെ (ജൂആൻ) വിവരിക്കുന്ന കവിതയിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്. ആധുനിക ഖത്തറിെൻറ സംസ്ഥാപന വേളയിലെ ഖത്തരി യുവതയുടെ യഥാർഥ ചിത്രമാണ് കവിതയിലുടനീളം വിശദീകരിച്ചിരിക്കുന്നത്.മികവിെൻറയും മേന്മയുടെയും ഔന്നിത്യത്തിെൻറയും പാതകൾ ദുർഘടമായതാണെന്ന ഖത്തരി യുവതയുടെ വിശ്വാസത്തിലേക്കാണ് ഈ മുദ്രാവാക്യം വെളിച്ചംവീശുന്നത്.
ദർബുസ്സാഇ സമയക്രമം ഇങ്ങനെ
ദേശീയ ദിനാഘോഷ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ക്കുള്ള ദര്‍ബ് അല്‍സാഇ എന്ന ദർബുസ്സാഇ അല്‍സദ്ദിൽ ഡിസംബര്‍ 12 മുതൽ 20 വരെയാണ് പ്രവർത്തിക്കുക. ആഘോഷങ്ങൾക്കായുള്ള താൽക്കാലിക നഗരിയാണ് ദർബുസ്സാഇ. കുടുംബങ്ങളോടൊത്ത് സന്ദർശിക്കാൻ പറ്റിയ നഗരിയായ ദർബുസ്സാഇയിൽ നിരവധി വിനോദവിജ്ഞാന പരിപാടികൾ ഉണ്ടാകും. ആദ്യദിനമായ വ്യാഴാഴ്ച ഉച്ചക്കു മൂന്നു മുതലാണ് പ്രവേശനം. 3.30 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രണ്ടു ഷിഫ്റ്റുകളിലായാണ് സന്ദര്‍ശകരെ സ്വീകരിക്കുക. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നു വരെയും ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി പത്തുവരെയും. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11വരെയാണ് പ്രവേശനം.
13നും 15നും ദേശീയദിനമായ 18നും 20നും പൊതുജനങ്ങള്‍ക്കും 14ന് കുടുംബങ്ങള്‍ക്കുമാണ് പ്രവേശനം. 16ന് രാവിലെ കുടുംബങ്ങള്‍ക്കും ഉച്ചക്കുശേഷം പൊതുജനങ്ങള്‍ക്കും 17ന് രാവിലെ കുടുംബങ്ങള്‍ക്കുമായിരിക്കും പ്രവേശനം. 17ന് ഉച്ചക്കുശേഷം വനിതകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. 19ന് രാവിലെ കുടുംബങ്ങള്‍ക്കും ഉച്ചക്കുശേഷം പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം. സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിപുലമായ സൗകര്യമുണ്ടാകും. അംഗപരിമിതര്‍ക്ക് പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യമുണ്ടാകും. സ്കൂള്‍ ബസുകള്‍ക്കും പ്രത്യേക പാര്‍ക്കിങ് സ്ഥലം നിശ്ചയിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ മേല്‍നോട്ടത്തില്‍ നിരവധി ആരോഗ്യസ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യ സേവനങ്ങളും ആംബുലന്‍സുകളും സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.