ദേശീയദിന പതാക റിലേ 13ന്
text_fieldsദോഹ: ഡിസംബർ 18ലെ ദേശീയദിനത്തോടനുബന്ധിച്ച് ഖത്തർ ഒളിംപിക് കമ്മിറ്റി (ടീം ഖത്തർ) സംഘടിപ്പിക്കുന്ന രണ്ടാമത് പതാക റിലേ ഡിസംബർ 13ന് വ്യാഴാഴ്ച.
വിവിധ ദേശീയ ടീമുകളിലെ താരങ്ങളും വിരമിച്ച താരങ്ങളും സ്കൂൾ വിദ്യാർഥികളും വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള അംഗങ്ങളും പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കുന്ന പതാക റിലേ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് കടന്നു പോകുക. ആസ്പയർ സോണിലാണ് പതാക റിലേയുടെ സമാപനം. രാജ്യത്തിെൻറ പ്രതാപത്തിെൻറയും ഐക്യത്തിെൻറയും ആവേശത്തിെൻറയും സന്ദേശം പങ്ക് വെച്ചാണ് ടീം ഖത്തറിെൻറ പതാക റിലേ നടക്കുന്നത്.
സൈക്ലിംഗ്, റണ്ണിംഗ്, സൈലിംഗ്, റോവിംഗ്, സ്വിമ്മിംഗ്, ഫ്ളയിംഗ് തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക റിലേയുടെ അവസാനം ദേശീയപതാക ആസ്പയർ സോണിൽ ഉയർത്തും.
ഖത്തർ ദേശീയ പതാകയേന്തിക്കൊണ്ടുള്ള പ്രഥമ റിലേ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലൂടെ 250 കിലോമീറ്ററാണ് താണ്ടിയത്. 600ലധികം ആളുകളാണ് വിവിധ ഘട്ടങ്ങളിലായി റിലേയിൽ പങ്കെടുത്തത്. കായിക ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ പതാക റിലേ ആയാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ വർഷം റിലേ കൂടുതൽ വിപുലമായി സംഘടിപ്പിക്കാനാണ് ടീം ഖത്തറിെൻറ തീരുമാനം. 380 കിലോ മീറ്റർ ദൈർഘ്യമാണ് ഈ വർഷം പദ്ധതിയിടുന്നത്. ഗിന്നസ് ലോക റെക്കോർഡുകളുടെ കൂട്ടത്തിലേക്ക് കയറാനുള്ള പദ്ധതിയിലാണ് ഖത്തർ ഒളിംപിക് കമ്മിറ്റി.
‘IAmQatar’ എന്ന ഹാഷ് ടാഗിലാണ് ഇത്തവണത്തെ റിലേ നടക്കുന്നത്. ഇത്തവണ രാജ്യത്തെ വിവിധ കമ്മ്യൂണിറ്റികളേയും പതാക റിലേയിൽ പങ്കെടുക്കാൻ ടീം ഖത്തർ ക്ഷണിച്ചിട്ടുണ്ട്. ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി രാജ്യത്തെ വിദേശികളെ പതാകറിലേക്ക് ക്ഷണിച്ചു കൊണ്ട് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.