ഖത്തറിന് ദേശീയദിന സമ്മാനം
text_fieldsദോഹ: കോർണിഷിലെ പരേഡും ആകാശത്തെ വിസ്മയക്കാഴ്ചകളും കണ്ട് ഒരുമണിയോടെ റാസ് അബൂഅബൂദിലെ ഗാലറിയിൽ നിറഞ്ഞ നാട്ടുകാർക്ക് ഹസൻഹൈദോസിൻെറയും കൂട്ടുകാരുടെയും വക മനം നിറക്കുന്ന ദേശീയദിന സമ്മാനം. ഫിഫ അറബ് കപ്പ്, ഫൈനലിൽ ഇടം നേടാത്തതിെൻറ സങ്കടങ്ങളെല്ലാം കഴുകികളഞ്ഞ് ലൂസേഴ്സ് ഫൈനലിലെ ഷൂട്ടൗട്ട് ജയത്തോടെ (5-4) ഹാപ്പി നാഷനൽ ഡേ. കരുത്തരായ ഈജിപ്തിനെതിരായ മത്സരം ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലെത്തിയിട്ടും ടൈ ബ്രേക്ക് ചെയ്തില്ല. ഒടുവിൽ സഡൻ ഡെത്തിലേക്ക് നീണ്ട കളി ആദ്യ കിക്കിൽ തന്നെ തീർപ്പായതോടെ ഖത്തറിെൻറ വിജയ നൃത്തമായി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ സാക്ഷിയാക്കിയായിരുന്നു ഖത്തർ വീറുറ്റ അങ്കത്തിൽ ഈജിപ്തിനെ കീഴടക്കിയത്. ഗോൾരഹിതമായാണ് കളി ഫുൾടൈമിലും എക്സ്ട്രാ ടൈമിലും പിരിഞ്ഞത്. എണ്ണമറ്റ മുന്നേറ്റങ്ങൾ ഇരുപക്ഷത്തേക്കും കണ്ടെങ്കിലും ഗോളിലെത്തിക്കാനായില്ല. ഈജിപ്തിനായിരുന്നു മേധാവിത്വം. ആദ്യ പകുതി മുതൽ ഇരു വിങ്ങുകളെയും പോസ്റ്റിലേക്കുള്ള വഴിയാക്കിമാറ്റിയ മിസ്ർ പടയാളികൾ ബൗലം ഖൗഖിയും താരിക് സൽമാനും കാത്ത ഖത്തർ ഗോൾമുഖത്ത് ഒരുപിടി അവസരങ്ങൾ ഒരുക്കി.
എന്നാൽ, ടൂർണമെൻറിൽ ആദ്യമായി ഗോൾവല കാക്കാനെത്തിയ ഗോൾകീപ്പർ മിഷാൽ ബർഷാം മിന്നുന്ന ഫോമിലായിരുന്നു. മുഹമ്മദ് ശരീഫും സിസോയും നടത്തിയ എണ്ണമറ്റ ആക്രമണങ്ങൾക്കുമുന്നിൽ ബർഷാം അചഞ്ചലനായി. കണക്കുകൾ പ്രകാരം 26 ഷോട്ടുകളും, ഒമ്പതു ഷോട്ട് ഓൺ ഗോളുകളുമായിരുന്നു ഈജിപ്ത് നടത്തിയത്. ഖത്തറിേൻറത് നാലും ഒന്നുമായിരുന്നു ഈ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.