ദേശീയദിനം അരികിൽ; നാടൊരുങ്ങുന്നു
text_fieldsദോഹ: ഡിസംബർ 18ന് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നു. ദേശീയദിനത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം മുഴുവൻ. കടകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകകൾ നിറഞ്ഞുകഴിഞ്ഞു. പതാകയുെട വർണമണിഞ്ഞ വിവിധ സാധനങ്ങളും വിൽപനെക്കത്തിയിട്ടുണ്ട്. കടകളിൽ ഇത്തരം ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക വിഭാഗംതന്നെ ഒരുങ്ങിയിട്ടുണ്ട്.
ഒരു തുള്ളി എന്നർഥം വരുന്ന 'ഖതർ' എന്ന വാക്കിൽ നിന്നാണ് 'ഖത്തർ' എന്ന പേര് ഉണ്ടാവുന്നത്. രാഷ്ട്രപിതാവായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയാണ് ഖത്തറിനെ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. 1916 മുതൽ 71 വരെ ദീർഘകാലത്തോളം ബ്രിട്ടന് കീഴിലായിരുന്ന ഖത്തർ 1971 സെപ്റ്റംബർ മൂന്നിനാണ് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് പൂർണമായും സ്വാതന്ത്ര്യം നേടുന്നത്. 1970ൽ രൂപം നൽകിയ താൽക്കാലിക ഭരണഘടനയുടെ പിൻബലത്തിൽ അതേ വർഷം മേയ് 29ന് ഖത്തറിൽ പ്രഥമ മന്ത്രിസഭ അധികാരമേറ്റു.
ശൈഖ് അഹ്മദ് ബിൻ അലി ആൽഥാനിയുടെ പിൻഗാമിയായി 1972ൽ ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയാണ് സ്വതന്ത്ര ഖത്തറിെൻറ ആദ്യ അമീർ. ആധുനിക ഖത്തറിെൻറ വികസനത്തിന് ചുക്കാൻ പിടിച്ച ഭരണാധികാരികളിലൊരാളായിരുന്നു ശൈഖ് ഖലീഫ. എണ്ണയുൽപാദനം ദേശസാൽകരിച്ചതും എണ്ണ-പ്രകൃതിവാതക മേഖല വൻതോതിലുള്ള പുരോഗതി കൈവരിച്ചതും ഇദ്ദേഹത്തിെൻറ കാലത്താണ്. ശേഷം അധികാരത്തിലേറിയ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും ദീർഘവീക്ഷണത്തോടെയുള്ള ഭരണമാണ് രാജ്യത്തിെൻറ മുഖഛായതന്നെ മാറ്റിയത്. നിലവിൽ വിവിധ മേഖലകളിൽ ലോകത്ത് തലയുയർത്തി നിൽക്കുന്ന രാജ്യമാണ് ഖത്തർ.
ഇത്തവണ ദർബുസ്സാഇ ഇല്ലാത്ത ആഘോഷം
ദോഹ: എല്ലാവർഷവും ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ദർബുസ്സാഇയിൽ നടക്കുന്ന വിവിധ പരിപാടികൾ ഇത്തവണ ഉണ്ടാകില്ലെന്ന് അധികൃതർ നേരത്തേതന്നെ അറിയിച്ചിരുന്നു. ഖത്തർ ദേശീയദിനാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നായിരുന്നു ദർബുസ്സാഇ. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി ആേഘാഷപരിപാടികളടക്കം ഒരുക്കുന്ന താൽക്കാലിക നഗരിയാണ് ദർബുസ്സാഇ. ഇത്തവണ ഇവിടെ ആഘോഷ പരിപാടികൾ നടക്കില്ലെന്ന് ദേശീയദിനാഘോഷ സംഘാടക സമിതിയാണ് നേരേത്തതന്നെ അറിയിച്ചത്. കോവിഡ്-19 പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലാണ് തീരുമാനം.
അടുത്തവർഷം കൂടുതൽ വിപുലമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. ദർബുസ്സാഇയിലെ പരിപാടികൾ ഒഴിവാക്കിയെങ്കിലും 'Doha 360' വെബ്സൈറ്റ് മുഖേന നിരവധി ഒാൺലൈൻ മത്സരങ്ങളും സെമിനാറുകളും നടക്കുമെന്നും അധികൃതർ അറിയിച്ചു. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ദിവസങ്ങൾക്കുമുമ്പ് തന്നെ ദർബുസ്സാഇ അണിഞ്ഞൊരുങ്ങുകയും വൈവിധ്യമാർന്ന പരിപാടികളും മത്സരങ്ങളും സാംസ്കാരിക പരിപാടികളുമായി ജനങ്ങളെ ആകർഷിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടെ എത്തുക. വർഷങ്ങളായി തുടരുന്ന പരിപാടികൾ ഇത്തവണ ഒാൺലൈൻ വഴിയാക്കിയിരിക്കുകയാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.