ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗനിർദേശം
text_fieldsദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ദേശീയ പതാകയുടെ നിറം നൽകിയും മറ്റുമുള്ള വാഹന അലങ്കാരങ്ങൾ വ്യാഴാഴ്ച മുതൽ ഡിസംബർ 21 വരെയാണ് അനുവാദമുള്ളത്. അതേസമയം, വാഹന ഉടമകൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വാഹനങ്ങളുടെ വിൻഡ്ഷീൽഡിന് നിറം നൽകാനോ, ടിന്റ് അടിക്കാനോ, വാഹനത്തിന്റെ അടിസ്ഥാന നിറം മാറ്റാനോ പാടില്ല. നമ്പർ പ്ലേറ്റ് മറയ്ക്കുന്ന രൂപത്തിലും ചമയങ്ങൾ പാടില്ല. വാഹനത്തിൽ നിന്നും തലയോ ശരീരമോ പുറത്തേക്കിട്ട് ആഘോഷിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.