ദേശീയ ദിനം: അമീറിെൻറ ഔദ്യോഗിക ചിത്രം പുറത്തിറക്കി
text_fieldsദോഹ: ഈ വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികൾക്കായുള്ള അമീറിെൻറ ഔദ്യോഗിക ചിത്രം സംഘാ ടകർ പുറത്തിറക്കി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും സംഘാടകർ അമീറിെൻറ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പ്രതാപം കൊണ്ടും നന്മ കൊണ്ടും സന്തോഷവാർത്തയേകുക’യെന്ന ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യം അടിക്കുറിപ്പായി ചേർത്താണ് ഔദ്യോഗിക ചിത്രം പുറത്തിറക്കിയിരിക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വാക്കുകളിൽ നിന്ന് കടമെടുത്താണ് ദേശീയ ദിന മുദ്രാവാക്യം രൂപപ്പെടു ത്തിയിരിക്കുന്നത്.
ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഡിസംബർ ഒമ്പതിന് സമാരംഭം കുറിക്കും. കടുത്ത ഉപരോധത്തിനിട യിലും മുൻവർഷത്തേക്കാളേറെ പ്രൗഢിയിലും ആഘോഷപ്പൊലിമയിലുമായിരിക്കും ഈ വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികൾ. പരിപാടികൾ പ്രധാനമായും നടക്കുന്ന ദർബ് അൽ സായ് മൈതാനിയിലെ ഒരു ക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
കടുത്ത ഉപരോധത്തിനിടയിലും ഖത്തറിെൻറ ഭരണാധികാരികൾക്കും നേതൃത്വത്തിനുമുള്ള ഖത്തർ ജനതയുടെ ഐക്യദാർഢ്യവും അവരുടെ രാജ്യസ്നേഹവും ദേശീയദിനത്തിൽ മുഴങ്ങുമെന്ന് സംഘാടക സമിതി മേധാവിയും സാംസ്കാരിക,കായിക മന്ത്രിയുമായ സലാഹ് ബിൻ ഗാനെം അൽ അലി പറഞ്ഞു.
ഈ വർഷത്തെ ആഘോഷ പരിപാടികൾ കൂടുതൽ ശക്തിയോടെയും പ്രൗഢിയോടെയുമായിരിക്കുമെന്നും അ മീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പിറകിൽ പ്രവാസികളും സ്വദേശികളും ഉൾപ്പെടുന്ന ഖത്തർ ജനത ഒറ്റക്കെട്ടാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ ഐക്യമാണ് യഥാർഥത്തിൽ ദേശീയ ദിന കാഴ്ചപ്പാടെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.