ഇത് പ്രത്യേകതകളുടെ ദേശീയദിനം –പ്രധാനമന്ത്രി
text_fieldsദോഹ: ഈ വർഷത്തെ ദേശീയദിനാഘോഷങ്ങൾക്ക് പ്രത്യേകതകളേറെയാണെന്നും കടുത്ത ഉപരോധത്തിലൂടെയാണ് ഖത്തർ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ പറഞ്ഞു. ഖത്തറിെൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയിലാണെന്നും രാഷ്ട്രസ്ഥാപകൻ ശൈഖ് ജാസിമിെൻറ കാലടികൾ പിന്തുടർന്നാണ് ഖത്തർ മുന്നോട്ട് നീങ്ങുന്നതെന്ന സന്ദേശമാണിത് ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്കും അദ്ദേഹം ദേശീയദിനത്തോടനുബന്ധിച്ച് അഭിവാദ്യങ്ങൾ നേർന്നു. ഒപ്പം രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയും ചെയ്തു. നിലവിലെ പ്രതിസന്ധിയും ഉപരോധവും സ്വദേശികൾക്കും വിദേശികൾക്കുമിടയിലുള്ള ഐക്യത്തിെൻറയും പരസ്പര സഹവർത്തിത്വത്തിെൻറയും മൂല്യങ്ങൾ ഉൗട്ടിയുറപ്പിച്ചിട്ടുണ്ട്.
ഉപരോധ രാജ്യങ്ങളുടെ തനി സ്വഭാവവും തെറ്റായ അടയാളങ്ങളും വെളിച്ചത്താക്കാൻ ഖത്തറിനെതിരായ ഉപരോധം സഹായിച്ചെന്നും ഉപരോധത്തിൽ ഖത്തറിെൻറ നിലപാട് വ്യക്തവും ശക്തവുമാണെന്നും പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ പരിഹാരത്തിനുള്ള നിർദ്ദേശം ചർച്ചകളാണെന്ന് ഖത്തർ വ്യക്തമാക്കിയിരുന്നതാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ പരിഹാരങ്ങൾക്കായി കഠിന പ്രയത്നം നടത്തുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. കുവൈത്തിെൻറ മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകി പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നിൽ നിന്ന രാജ്യങ്ങൾക്കും അദ്ദേഹം അഭിമുഖത്തിനിടെ നന്ദി രേഖപ്പെടുത്താൻ മറന്നില്ല. പ്രതിസന്ധികൾ നേരിടുന്നതിനും അവ തരണം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനും ഖത്തർ സജ്ജമാണെന്നും വിവിധ മേഖലകളിൽ അത് തെളിയിക്കപ്പെട്ടുകഴിഞ്ഞെന്നും ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.