മാനത്തും മനസിലും സ്നേഹം വരച്ച് ദേശീയദിനാഘോഷം
text_fieldsദോഹ: ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ഖത്തർ ദേശീയ ദിനാഘോഷം ഗംഭീരമാക്കി. ഒരു ശക്തിക്കും തങ്ങളെ തോൽപിക്കാനാവിെല്ലന്ന് അവർ ഉറെക്ക വിളിച്ചുപറഞ്ഞു. ആകാശത്ത് പോർവിമാനങ്ങൾ വൻശബ്ദത്തിൽ കുതിച്ചുപാഞ്ഞു, തലക്കുതൊട്ടുമീതെയെന്നോണം.അതിനിടെ ആകാശത്ത് വിമാനങ്ങൾ പലവിധ വർണങ്ങൾ ചാലിച്ചു. ഖത്തറിെൻറ പതാകയുടെ നിറം ആകാശത്ത് വിടർന്നു. വിമാനങ്ങൾ ആകാശത്ത് വർണം കൊണ്ട് സ്നേഹത്തിെൻറ ചിഹ്നമായ ‘ഹൃദയം’ വിരിയിച്ചതോടെ നിലക്കാത്ത കൈയടി. മാനത്തും മനസിലും സ്നേഹത്തിെൻറ പുതുചരിത്രം തീർത്താണ് കോർണിഷിൽ രാജ്യത്തിെൻറ ദേശീയ ദിനാഘോഷത്തിെൻറ ഒൗദ്യോഗിക പരിപാടികൾ നടന്നത്.
രാവിലെയോടെ തന്നെ സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ ഒഴുകിത്തുടങ്ങിയിരുന്നു. വൈകുന്നേരം മൂന്നോടെയാണ് പരേഡ് തുടങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡാണ് ഇന്നലെ കോർണിഷിൽ അരങ്ങേറിയത്.അപ്പാഷെ, എഫ്–15, ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങളും മറ്റു പോർവിമാനങ്ങളും ഇതാദ്യമായി ദേശീയദിന പരേഡിെൻറ ഭാഗമായി ഖത്തർ ആകാശത്തിലൂടെ പറന്നു. കാഴ്ചക്കാരായെത്തിയവർക്ക് ഇത് നവ്യാനുഭവമായി. കൂടാതെ മികച്ച പരിശീലനം സിദ്ധിച്ച ഖത്തരി സംഘം നേതൃത്വം നൽകിയ അൽ സഈം സൈനിക കോളേജ് എയർക്രാഫ്റ്റുകളും പ്രധാന പ്ലാറ്റ്ഫോമിലൂടെ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ച് പറന്നു.
ദോഹ: കോർണിഷിൽ നടന്ന ദേശീയദിന പരേഡിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ പങ്കെടുത്തു. പരേഡിൽ പങ്കെടുക്കുന്നതിനായി കോർണിഷ് റോഡിലേക്ക് പ്രവേശിച്ച അമീർ ഇരുവശത്തും കൂടിനിന്ന സ്ത്രീകളും കുട്ടികളും മുതിർന്നവരും സ്വദേശികളും വിദേശികളുമടങ്ങുന്ന വലിയ ആൾക്കൂട്ടത്തെ കൈവീശി അഭിവാദ്യം കാണിച്ചാണ് കടന്നു പോയത്. അമീറിനെയും പിതാവ് അമീറിനെയും വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ വരവേറ്റത്. അമീറിനും പരിവാരങ്ങൾക്കും മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമായി തയ്യാറാക്കിയ പ്രത്യേക ഗാലറിയിലിരുന്ന് അവർ പരേഡ് വീക്ഷിക്കുകയും സൈനികരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. പരേഡിന് ശേഷം നിരത്തിലിറങ്ങി ചെറിയ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്ത അമീർ, ഗാലറിയിലിരുന്നവർക്ക് നേരെ ചെന്ന് കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഖത്തർ ജനതയെ അഭിവാദ്യം ചെയ്ത് കടന്നുവന്നപ്പോൾ വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. വിവിധ സൈനിക ട്രൂപ്പുകളും സൈനിക വാഹനവ്യൂഹങ്ങളും പരേഡിൽ അണിനിരന്നു. വിശുദ്ധ ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ പാരായണം ചെയ്ത് ദേശീയദിന പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ശേഷം ദേശീയദിനത്തിെൻറ ഭാഗമായി 18 ഷെല്ലുകൾ പൊട്ടിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോർണിഷിലെ പ്രധാന ഭാഗങ്ങളിൽ കൂറ്റൻ സ്ക്രീനുകളിൽ പരേഡിെൻറയും അനുബന്ധ പരിപാടികളുടെയും തത്സമയ സംേപ്രഷണം ഉണ്ടായിരുന്നു. ഖത്തർ ടി.വി, റയ്യാൻ ടി.വി എന്നീ ചാനലുകളും ഇത് അപ്പപ്പോൾ ജനങ്ങളിലേക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.