അമീറിെൻറ വാക്കുകൾ അന്വർഥമാക്കി ദേശീയദിനം
text_fieldsദോഹ: അനുഗ്രഹവും പ്രതാപവും കാത്തിരിക്കുന്നു, സന്തോഷിക്കുക (അബ്ഷിറൂ ബിൽ ഇസ്സി വൽ ഖൈർ). ഇതായിരുന്നു ഈ വർഷത്തെ ദേശീയദിനാഘോഷങ്ങളുടെ മുദ്രാവാക്യം. ഗൾഫ് പ്രതിസന്ധിയുടെയും രാജ്യത്തിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിെൻറയും പശ്ചാത്തലത്തിൽ ജൂലൈ 21ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ മഹത്തായ പ്രസംഗത്തിൽ നിന്നാണ് ഈ വാക്കുകൾ കടമെടുത്തിരിക്കുന്നത്. അമീറിെൻറ പ്രസംഗത്തിന് വൻ സ്വീകാര്യതയാണ് ലോക തലത്തിൽ നിന്ന് ലഭിച്ചിരുന്നത്. പ്രതിസന്ധിയിൽ ഖത്തറിെൻറ നിലപാടുകളും ഉറച്ച തീരുമാനങ്ങളും അമീർ വ്യക്തമാക്കിയത് സ്വദേശികളും വിദേശികളിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്.
അമീറിെൻറ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ നിന്നെടുത്ത വാക്കുകൾ അന്വർഥമാക്കുന്നതായിരുന്നു ഇന്നലെ കോർണിഷിൽ നടന്ന ദേശീയദിനാഘോഷം. സ്വദേശികളും വിദേശികളും ഒരേ മനസ്സോടെയും വികാരത്തോടെയുമാണ് ദേശീയദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി കോർണിഷിൽ എത്തിയത്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരേഡ് രാജ്യത്തിെൻറ നേട്ടങ്ങളും ഐശ്വര്യവും വിളിച്ചോതുന്നതായിരുന്നു.
ഖത്തറെന്ന കൊച്ചുദേശത്തിെൻറ ഇന്നത്തെ ഉയർച്ചയിലും നേട്ടങ്ങളിലും രാഷ്ട്രപിതാവായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ആൽഥാനിയുടെ ത്യാഗങ്ങളും പരിശ്രമങ്ങളും ഖത്തർ ജനത ഇന്നലെ സ്മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.