ദേശീയ ദിനം: തമീം അൽമജ്ദ് സ്റ്റിക്കറിന് ആവശ്യക്കാരേറെ
text_fieldsദോഹ: ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തെ അലങ്കാരങ്ങൾ കൊണ്ട് വർണാഭമാക്കാൻ യുവാക്കളും കുട്ടികളും സജീവമായി രംഗത്തെത്തി. അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടകളിൽ ദേശീയ പതാക ആവശ്യപ്പെടുന്നതോടൊപ്പം തമീം അൽമജ്ദിെൻറ സ്റ്റിക്കറുകളും ആളുകൾ ഒരു പോലെ ആവശ്യപ്പെടുന്നു.
അഞ്ച് മാസമായി തുടരുന്ന ഉപരോധത്തെ തുടർന്ന് രാജ്യത്തിെൻറ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടുള്ള കൂറ് പ്രകടിപ്പിക്കുന്നതിെൻറ ഭാഗമായാണ് സ്വദേശി കലാകാരൻ വരച്ച തമീം അൽമജ്ദ് ചിത്രം ആളുകൾ പരക്കെ പ്രദർശിപ്പിക്കുന്നത്. വാഹനങ്ങളിലും ഓഫീസുകളിലും കീ ചെയ്നുകളിലും ഓഫീസുകളിലെയും വീടുകളിലെയും കമ്പ്യൂട്ടറുകളിലും അടക്കം എവിടെയും ഈ ചിത്രമാണുള്ളത്. ഓരോരു ത്തരും സ്വയം തങ്ങളുടെ അമീറായി ശൈഖ് തമീമിനെ പ്രഖ്യാപിക്കുകയാണ്. ഇതിൽ സ്വദേശിയെ പോലെ വിദേശിയും മത്സരത്തിലാണ്.
കഴിഞ്ഞ വർഷം സിറിയയിലെ കൂട്ടക്കുരുതിയിൽ അനുശോചനം രേഖപ്പെടുത്തി, ഒരുക്കങ്ങൾ പൂർത്തിയായിട്ടും ദേശീയ ദിനാഘോഷങ്ങൾ മാറ്റി വെക്കുകയായിരുന്നു. ഈ വർഷവും രാജ്യത്തിെൻറ ധീരമായ നിലപാടിനെ ഉയർത്തി പ്പിടിക്കുന്നതിെൻറ ഭാഗമായി ദേശീയ ദിനം സ്വദേശികളും വിദേശികളും ഒരു പോലെ ആവേശമായി ഏറ്റെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.